പോടാ പുല്ലേ പൊലീസേ എന്ന മുദ്രാവാക്യം വിളിച്ചതിന് ഒരു വിഭാഗം ഉയർത്തിയ വ്യാപക വിമർശനത്തിന് മറുപടിയുമായി മുൻ ഡിജിപി ആർ ശ്രീലേഖ. താൻ പോലീസ് സേനയിൽ ഉണ്ടായിരുന്ന കാലത്ത് പോലും തെറ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് എന്ന് ശ്രീലേഖ വ്യക്തമാക്കി. സർവീസിൽ ഉണ്ടായിരുന്ന കാലത്ത് ഗുരുതര തെറ്റുകളും അഴിമതിയും ചെയ്തിരുന്ന പല പോലീസുകാരെയും സസ്പെൻഡ് ചെയ്യുകയും ഡിസ്മിസ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും ശ്രീലേഖ വ്യക്തമാക്കി. എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചത് നല്ല കാര്യമാണെന്നും ശ്രീലേഖ അറിയിച്ചു.
ആർ ശ്രീലേഖ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ,
ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്.
ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..
അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പോലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?
😂😂😂
എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!
DGP ക്ക്, പോലീസ് കമ്മിഷണർക്ക് നന്ദി!









