Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

by Anjali
Apr 26, 2026, 07:20 pm IST
in India, Offbeat
Share on Facebook
Tweet
WhatsAppTelegram

രാത്രിയുടെ നിശബ്ദതയിൽ, നിങ്ങൾ സുഖമായി പുതച്ചുറങ്ങുമ്പോൾ അരികിൽ ഒരു “അതിഥി” വന്നാൽ എങ്ങനെയുണ്ടാകും? ഒരുപക്ഷേ നിങ്ങൾ സുഖമായി സ്വപ്നം കണ്ട് ഉറങ്ങുകയാവാം, പക്ഷേ നിങ്ങളുടെ അരികിൽ ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ ആ ‘സൈലന്റ് കില്ലർ’ അപ്പോഴുണ്ടാകും! 🐍💀ശബ്ദമുണ്ടാക്കില്ല, വലിയ പല്ലുകളില്ല, കടിക്കുമ്പോൾ വേദന പോലുമില്ല… പക്ഷേ അകത്തെത്തുന്നത് മരണത്തിന്റെ നീലവിഷമാണ്. പാമ്പുകളുടെ ലോകത്തെ ഈ ‘നിശബ്ദ കൊലയാളി’യെക്കുറിച്ചുള്ള കഥ കേട്ടാൽ പിന്നെ നിങ്ങൾ ഒരിക്കലും തറയിൽ പായ വിരിച്ചോ ജനലുകൾ അടയ്ക്കാതെയോ ഉറങ്ങാൻ കിടക്കില്ല.
നമ്മുടെ നാട്ടിലൊക്കെ വെള്ളിക്കെട്ടൻ എന്നും ശംഖുവരയൻ എന്നും മോതിരവളയൻ എന്നും ഒക്കെ അറിയപ്പെടുന്ന ഈ കക്ഷി ഒരു ഒന്നൊന്നര ഐറ്റമാണ്. ശാസ്ത്രീയമായി പറഞ്ഞാൽ എലാപ്പിഡേ (Elapidae) കുടുംബത്തിലെ ബംഗാറസ് സെറൂളിയസ് (Bungarus caeruleus) എന്ന കോമൺ ക്രെയ്റ്റ്. ഇന്ത്യയിലെ ‘ബിഗ് ഫോർ’ പാമ്പുകളിൽ ഏറ്റവും വിഷവീര്യമുള്ളവൻ ഇവനാണ്. കാണാൻ നല്ല എണ്ണക്കറുപ്പ് നിറം, അതിൽ വെള്ളി മോതിരങ്ങൾ കോർത്തത് പോലെ ഇരട്ട വെള്ള വരകൾ. ഇനി വല്ലപ്പോഴും വെളുത്ത നിറമുള്ള ‘അൽബിനോ’ ലുക്കിലും ഇവന്മാരെ കണ്ടേക്കാം, പക്ഷേ അത് അത്യപൂർവ്വമാണ്. ശരാശരി 3 മുതൽ 4 അടി വരെയാണ് വലിപ്പമെങ്കിലും 5 അടി 9 ഇഞ്ച് വരെയുള്ള ഭീമന്മാരെയും പിടികൂടിയിട്ടുണ്ട്. കാണാൻ ഇങ്ങനെയൊക്കെയായത് കൊണ്ട് ചിലരൊക്കെ ഇവനെ “എട്ടടിവീരൻ” എന്ന് വിളിച്ചു ബഹുമാനിക്കാറുണ്ട്.

പക്ഷേ ഒരു കാര്യമുണ്ട്, വെള്ളിക്കെട്ടൻ പകൽ സമയത്ത് വെറും പാവമാണ്. വല്ല എലിപ്പൊത്തിലോ കരിയിലക്കൂട്ടിലോ ചുരുണ്ടുകൂടി ഉറങ്ങുകയായിരിക്കും പണി. ആരെങ്കിലും അങ്ങോട്ട് ചെന്ന് ചൊറിഞ്ഞാൽ പോലും, “പോകപ്പാ… എനിക്ക് ഉറങ്ങണം” എന്ന് പറഞ്ഞ് തല ചുരുട്ടി വെച്ച് കിടക്കുന്ന ഒരു മാന്യൻ!
പക്ഷേ, സൂര്യൻ ഒന്ന് അസ്തമിച്ചാൽ സീൻ മാറും! നൈറ്റ് മോഡ് ഓണാകുന്നതോടെ ഇവർ ഒരു ക്രൂരന്മാരായ വേട്ടക്കാരായി മാറും. അതായത് പകൽ ഉറങ്ങിയ ഉറക്കമെല്ലാം തീർത്ത് നമ്മുടെ വെള്ളിക്കെട്ടൻ ഒരു നൈറ്റ് റൈഡിന് ഇറങ്ങും.ഇവരുടെ മെയിൻ ഫുഡ് എന്താണെന്നറിയാമോ? തവളയും എലിയും മാത്രമൊന്നുമല്ല , മറ്റ് പാമ്പുകളെയാണ് ഇവർക്ക് ഏറെ ഇഷ്ടം. സ്വന്തം വർഗ്ഗക്കാരെ പോലും ഭക്ഷിക്കുന്ന ഒരു തരം ‘കാനിബാളിസം’ ഇവരുടെ സ്വഭാവമാണ്. ഒരു വശത്ത് ഇത്ര ക്രൂരനാണെങ്കിലും, മറുവശത്ത് സ്വന്തം കുടുംബത്തിന്റെ കാര്യത്തിൽ ഇവർ നല്ല രക്ഷിതാക്കളാണ്. നമ്മുടെ വെള്ളിക്കെട്ടന്റെ പെണ്ണുങ്ങൾ 5 മുതൽ 15 മുട്ടകൾ വരെ ഇട്ട്, അവ വിരിയുന്നത് വരെ (ഏകദേശം 60 ദിവസം) കാവൽ ഇരിക്കും. ഈ ലോകത്ത് രക്ഷാകർതൃത്വം കാണിക്കുന്ന പാമ്പ് വർഗ്ഗങ്ങളിൽ ഒന്നാണിവർ
ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ ‘ബിഗ് ഫോർ’ പാമ്പുകളിൽ വിഷ വീര്യത്തിൽ ഇവർ മുന്നിലാണ്. ഇന്ത്യയിലെ ഏറ്റവും പവർഫുൾ ആയ ന്യൂറോടോക്സിൻ വിഷമാണ് വെള്ളിക്കെട്ടന്റേത്. ശരിക്കും പറഞ്ഞാൽ ഒരു മനുഷ്യനെ കൊല്ലാൻ വെറും 2-3 മില്ലിഗ്രാം വിഷം മതി! ഇതിലെ ബീറ്റാ-ബംഗാരോടോക്സിനുകൾ നമ്മുടെ നാഡീവ്യവസ്ഥയെ ലോക്ക് ചെയ്യും. താമസിയാതെ നമ്മൾ ഫിനിഷാവുകയും ചെയ്യും. ഏറ്റവും പേടിക്കേണ്ട കാര്യം വെള്ളിക്കെട്ടന്റെ കടിയുടെ പ്രത്യേകതയാണ്. സാധാരണ പാമ്പുകൾ കടിച്ചാൽ നല്ല വേദനയും നീരും ഒക്കെ വരും, എന്നാൽ നമ്മുടെ വെള്ളിക്കെട്ടൻ ഒരു സൈലന്റ് ഓപ്പറേറ്ററാണ്. വളരെ ചെറിയ വിഷപ്പല്ലുകളായതുകൊണ്ട് കടിച്ചാൽ ഒരു ഉറുമ്പ് കടിക്കുന്ന വേദന പോലും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ രാത്രി തറയിൽ കിടന്നുറങ്ങുന്നവർ ഇവന്റെ കടിയേറ്റാൽ പലപ്പോഴും അറിയാറില്ല. ഒരു മുറിവുപോലും കാണാത്തതുകൊണ്ട് “ഏതോ പ്രാണിയായിരിക്കും” എന്ന് കരുതി നമ്മൾ വീണ്ടും ഉറങ്ങും.

Stories you may like

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പക്ഷേ അകത്ത് കയറുന്ന വിഷം കുറച്ച് നേരം കൊണ്ട് പണി തുടങ്ങും. കടിയേറ്റ് കഴിഞ്ഞ് 1-2 മണിക്കൂറിനുള്ളിൽ മുഖത്തെ പേശികൾ വലിഞ്ഞു മുറുകും, കാഴ്ച മങ്ങും, സംസാരിക്കാൻ വയ്യാതാകും, കഠിനമായ വയറുവേദന അനുഭവപ്പെടും. ചികിത്സ ലഭിച്ചില്ലെങ്കിൽ ശ്വാസകോശത്തിലെ പേശികൾ തളർന്നു ശ്വാസം മുട്ടി മരണം സംഭവിക്കും. കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ മരണനിരക്ക് 70-80 ശതമാനമാണ്!.

അണലിക്ക് പെരുമ്പാമ്പെന്ന പോലെ വെള്ളിക്കെട്ടനും ഒരു അപരനുണ്ട്. കോമൺ വൂൾഫ് അഥവാ വെള്ളിവരയൻ. തമ്മിൽ തിരിച്ചറിയാൻ അല്പം ബുദ്ധിമുട്ടുണ്ട്. കോമൺ വോൾഫിന്റെ തലയ്ക്ക് തൊട്ട് പിന്നിൽ നിന്ന് തന്നെ ഒറ്റ വരകൾ ആരംഭിക്കും.. എന്നാൽ വെള്ളിക്കെട്ടന്റെ ഇരട്ട വരകൾ ആരംഭിക്കുന്നത് ഉടലിന്റെ കാൽ ഭാഗത്തു നിന്നാണ്. വെള്ളിക്കെട്ടന്റെ തല ഉരുണ്ടതായിരിക്കും. എന്നാൽ കോമൺ വൂൾഫിന്റേത് അൽപ്പം പരന്ന തലയാണ്. ഇതൊക്കെയാണെങ്കിലും താനെന്തോ വലിയ സംഭവമാണെന്ന ചിന്തയിൽ അക്രമാസക്തനാകുന്നത് കൊണ്ട് കോമൺ വോൾഫ് നല്ല തല്ലുകൊള്ളിയും പെട്ടെന്ന് പരലോകത്തെത്തുന്നവനുമാണ്. കോമൺ ക്രെയ്റ്റ് എന്ന നമ്മുടെ ശംഖുവരയനാകട്ടെ സൈലന്റ് കില്ലറും.

കേരളത്തിൽ പാമ്പു കടി മരണങ്ങൾ കൂടുന്നതിന്റെ ഒരു കാരണം വെള്ളിക്കെട്ടനാണ്. മനുഷ്യന്റെ ആവാസ വ്യവസ്ഥയോട് ഏറ്റവും അടുത്ത് നിൽക്കാൻ വെള്ളിക്കെട്ടൻ ശ്രമിക്കുന്നതുകൊണ്ടാണ് ഈ മരണങ്ങൾ സംഭവിക്കുന്നത്. ഇത് മറികടക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തറയിൽ കിടന്നുറങ്ങാതെ നോക്കുക. കൊതുകുവല ഉപയോഗിക്കാൻ ശ്രദ്ധിക്കുക വീടിനു സമീപത്തെ കുറ്റിച്ചെടികളും പുല്ലുമൊക്കെ വെട്ടിവെളുപ്പിക്കുക…. ജനലിനരുകിലേക്ക് നീളുന്ന വള്ളിച്ചെടികളോ മരങ്ങളോ ഉണ്ടെങ്കിൽ വെട്ടി മാറ്റുക.. ഇതൊക്കെ മുൻകരുതലുകളാണ്..

എന്തായാലും 360 അണ്ണന്മാരും മൂർഖേഷുമാരും രാജരാജനും അരങ്ങ് വാഴുന്ന പാമ്പ് ലോകത്ത് ഇങ്ങനെയൊരു നിശ്ശബ്ദ കൊലയാളി കൂടിയുണ്ടെന്ന് മറക്കരുത്.. മറന്നാൽ ശേഷം ഓർമ്മ കിട്ടുന്നത് പരലോകത്തായിരിക്കും.

Tags: World Safaricommon krait
Share
Tweet
SendShare

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

Latest News

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies