Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കനത്ത കാറ്റിനും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

by Brave India Desk
Apr 26, 2026, 06:09 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു. ഇന്ന് മുതൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 28 മുതൽ 30 വരെയുള്ള തീയതികളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് മഴയെത്തുന്നത് എന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ, വേനൽമഴയ്ക്കൊപ്പം ലഭിക്കുന്ന ഇടിമിന്നൽ അതീവ അപകടകാരി ആയതിനാൽ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലും വാതിലും അടച്ചിടുകയും ഭിത്തിയിൽ സ്പർശിക്കുന്നത് ഒഴിവാക്കുകയും വേണം. മിന്നൽ ഉള്ള സമയങ്ങളിൽ ടെറസിലോ തുറസ്സായ സ്ഥലത്തോ നിൽക്കുന്നത് ഒഴിവാക്കണം.

Stories you may like

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മരങ്ങൾക്കടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും താൽക്കാലിക ഷെഡുകളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് നന്നായിരിക്കും. നിലവിൽ സംസ്ഥാനത്തെ താപനില നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നിലനിൽക്കെയാണ് ഇടിമിന്നലോട് കൂടിയ വേനൽമഴയുടെ വരവ്. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമാകാനും വൈകുന്നേരത്തോടെ മഴ ലഭിക്കാനുമാണ് സാധ്യത. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. മഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾക്കും തത്സമയ അറിയിപ്പുകൾക്കുമായി കാലാവസ്ഥാ വകുപ്പിന്റെ വെബ്സൈറ്റ് ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags: rainRAIN ALERT
Share
Tweet
Send
Share

Latest stories from this section

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies