Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അമേരിക്കയോട് ചായ്‌വ്; മധ്യസ്ഥതയ്ക്ക് പാകിസ്താൻ യോഗ്യരല്ലെന്ന് ഇറാൻ; ചർച്ചകൾ വഴിമുട്ടുന്നു

by Brave India Desk
Apr 27, 2026, 12:02 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ അനുയോജ്യരല്ലെന്ന് വ്യക്തമാക്കി ഇറാൻ. പാകിസ്ഥാന്റെ നിഷ്പക്ഷതയിൽ കടുത്ത സംശയം പ്രകടിപ്പിച്ച ഇറാനിയൻ പാർലമെന്റ് അംഗം ഇബ്രാഹിം റെസായിയാണ് രംഗത്തെത്തിയത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഒമാൻ മുതൽ ഇസ്ലാമാബാദ് വരെ സന്ദർശിച്ച് ചർച്ചകൾ സജീവമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭരണകൂടത്തിനകത്തുനിന്ന് തന്നെ പാകിസ്താനെതിരെയുള്ള ഈ വിമർശനം.

പാകിസ്താൻ ഇറാന്റെ നല്ല അയൽക്കാരും സുഹൃത്തുക്കളുമാണെങ്കിലും മധ്യസ്ഥത വഹിക്കാനുള്ള വിശ്വാസ്യത അവർക്കില്ലെന്ന് നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷൻ വക്താവ് കൂടിയായ റെസായി എക്സിൽ കുറിച്ചു. പലപ്പോഴും പാകിസ്താൻ അമേരിക്കൻ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുകയാണെന്നും ലബനൻ വിഷയത്തിലും ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടുന്ന കാര്യത്തിലും വാഷിംഗ്ടണിനെ പരസ്യമായി വിമർശിക്കാൻ ഇസ്ലാമാബാദ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു മധ്യസ്ഥൻ എപ്പോഴും നിഷ്പക്ഷനായിരിക്കണം, അല്ലാതെ ഒരു വശത്തേക്ക് മാത്രം ചാഞ്ഞുനിൽക്കുന്നവരാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Stories you may like

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

‘മോദി രാജ്യതാല്പര്യം അടിയറവ് വെച്ചാണ് അദാനിയെ രക്ഷിച്ചത്’ ; യു.എസ് കോടതി ഉത്തരവിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇസ്ലാമാബാദിൽ തങ്ങി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ആർമി ചീഫ് അസിം മുനീറുമായും അരാഗ്‌ചി ചർച്ചകൾ നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ, യുഎസ് നാവിക ഉപരോധം നീക്കൽ, യുദ്ധനഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് ഇറാൻ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ പാകിസ്താനിലെ ചർച്ചകൾ വലിയ പുരോഗതിയില്ലാതെ അവസാനിച്ചതോടെ അരാഗ്‌ചി റഷ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു.

അതേസമയം, പാകിസ്ഥാൻ വഴിയുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന് ചർച്ചകൾ തുടരണമെന്നുണ്ടെങ്കിൽ നേരിട്ട് ബന്ധപ്പെടാമെന്ന് ട്രംപ് പറഞ്ഞു. “അവർക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളെ ഫോണിൽ വിളിക്കാം. ഞങ്ങളുടെ പക്കൽ മികച്ച സുരക്ഷിത ലൈനുകളുണ്ട്,” എന്നായിരുന്നു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപിന്റെ പ്രതികരണം. പാകിസ്ഥാനിലേക്ക് അയക്കാൻ തീരുമാനിച്ച പ്രതിനിധി സംഘത്തെ ട്രംപ് പിൻവലിച്ചതും മേഖലയിൽ ചർച്ചകൾ വഴിമുട്ടിയതിന്റെ സൂചനയാണ്. വരാനിരിക്കുന്ന ദിവസങ്ങളിൽ റഷ്യയുമായി ഇറാൻ നടത്തുന്ന ചർച്ചകൾ ഈ നയതന്ത്ര യുദ്ധത്തിൽ നിർണ്ണായകമാകും.

Tags: pakistan
Share
Tweet
SendShare

Latest stories from this section

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

Latest News

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടൺ കണക്കിന് ഭാരമുണ്ടായിട്ടും ആകാശത്ത് മേഘങ്ങൾ ഒഴുകിനടക്കുന്നത് എങ്ങനെ? അന്തരീക്ഷത്തിലെ ആ അത്ഭുതം!

ടൺ കണക്കിന് ഭാരമുണ്ടായിട്ടും ആകാശത്ത് മേഘങ്ങൾ ഒഴുകിനടക്കുന്നത് എങ്ങനെ? അന്തരീക്ഷത്തിലെ ആ അത്ഭുതം!

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘മോദി രാജ്യതാല്പര്യം അടിയറവ് വെച്ചാണ് അദാനിയെ രക്ഷിച്ചത്’ ; യു.എസ് കോടതി ഉത്തരവിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies