കൊച്ചി: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പതിനഞ്ചു ദിവസത്തിനുള്ളില്‍ ത്വരിത പരിശോധന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാനക്കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post