Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

by Brave India Desk
May 7, 2026, 01:04 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ സൈനിക ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിൽ പുറത്തുവരുന്നത് പാകിസ്താനെ വിറപ്പിച്ച തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ. മുൻകാലങ്ങളിലെ സർജിക്കൽ സ്ട്രൈക്കുകളിൽ നിന്നും ബാലാക്കോട്ട് ആക്രമണത്തിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യൻ സൈന്യം അതിർത്തി കടക്കാതെ തന്നെ ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധമായിരുന്നു ഇത്. ലോക്കൽ കടന്ന് പാക് മണ്ണിലേക്ക് കയറാതെ തന്നെ അത്യാധുനിക മിസൈലുകളും ലോങ് റേഞ്ച് പീരങ്കികളും ഉപയോഗിച്ച് പാകിസ്ഥാന്റെയും പാക് അധീന കശ്മീരിന്റെയും മുക്കും മൂലയും തകർക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചു. മാരകമായ ബ്രഹ്മോസ്, സ്കാൽപ് (SCALP), റാംപേജ്, ക്രിസ്റ്റൽ മേസ് മിസൈലുകൾക്കൊപ്പം എക്സ്-കാലിബർ പീരങ്കി ഉണ്ടകളും പാക് മണ്ണിൽ അഗ്നിവർഷം നടത്തിയപ്പോൾ ശത്രുവിന് പ്രതികരിക്കാൻ പോലും സാവകാശം ലഭിച്ചില്ല എന്നതാണ് വസ്തുത.

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ അഹങ്കാരമായ മുരിദ്‌കെയിലെ ലഷ്കർ-ഇ-ത്വയ്യിബ ആസ്ഥാനവും ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനവും ഇന്ത്യ തകർത്തു തരിപ്പണമാക്കി. ഒരു ബ്രഹ്മോസ് മിസൈലും ഒരു സ്കാൽപ് മിസൈലും ഉപയോഗിച്ചാണ് ബഹാവൽപൂരിലെ ഭീകര കേന്ദ്രങ്ങൾ ഭാരതം നാമാവശേഷമാക്കിയത്. മുരിദ്‌കെയിലെ ഭീകര കേന്ദ്രങ്ങളെ തകർക്കാൻ റാംപേജ്, ക്രിസ്റ്റൽ മേസ് മിസൈലുകൾ ഉപയോഗിച്ചു. ഇതിനുപുറമെ ലാഹോർ, സിയാൽകോട്ട്, സർഗോദ, കറാച്ചി എന്നിവിടങ്ങളിലെ ചൈനീസ് നിർമ്മിത പാക് വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ഹാർപ്പി, ഹാരോപ്പ് തുടങ്ങിയ കാമികേസെ ഡ്രോണുകളെയും ഇന്ത്യ വിന്യസിച്ചു. ഇന്ത്യൻ മിസൈലുകളുടെ പ്രഹരശേഷി കണ്ട് വിറച്ച പാക് സൈന്യത്തിന് തങ്ങളുടെ യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നു എന്നതും ഭാരതത്തിന്റെ സൈനിക മേധാവിത്വത്തിന് തെളിവാണ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

വ്യോമസേനയ്ക്ക് പുറമെ കരസേനയും നാവികസേനയും ഈ ദൗത്യത്തിൽ സജ്ജരായിരുന്നു. ഇന്ത്യൻ മണ്ണിലെ എസ്-400 മിസൈലുകളും മീറ്റിയോർ മിസൈലുകളും ആറ് പാക് യുദ്ധവിമാനങ്ങളെയാണ് ആകാശത്തുവെച്ച് വെടിവെച്ചിട്ടത്. അതിർത്തിയിൽ 50 കിലോമീറ്ററോളം ചുറ്റളവിൽ പാകിസ്താൻ്റെ ബങ്കറുകൾ തകർക്കാൻ എക്സ്-കാലിബർ വെടിയുണ്ടകൾക്കായി. ഇതോടെ ലോക്കിന് പത്ത് കിലോമീറ്റർ അകലേക്ക് പാക് സൈന്യത്തിന് പിന്തിരിഞ്ഞോടേണ്ടി വന്നു. പാകിസ്താൻ തിരിച്ചടിച്ച ഫതഹ്-1 റോക്കറ്റുകളെയും തുർക്കി നിർമ്മിത ഡ്രോണുകളെയും ഇന്ത്യയുടെ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാശക്തിയും ഇന്ത്യൻ സൈന്യത്തിന്റെ നവീകരിച്ച കരുത്തും ഒത്തുചേർന്നപ്പോൾ പാകിസ്ഥാൻ എന്ന ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യയുടെ കാൽക്കീഴിൽ അമരുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഭാരതത്തിന്റെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന കർശനമായ സന്ദേശമാണ് ഈ ഓപ്പറേഷനിലൂടെ രാജ്യം നൽകിയത്.

Tags: Operation Sindoor
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies