Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യൻ സൈന്യത്തിന് പുതിയ അമരക്കാർ:ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേൽക്കും

by Brave India Desk
May 9, 2026, 02:15 pm IST
in India
Share on FacebookTweetWhatsAppTelegram

രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് നിർണ്ണായകമായ നേതൃമാറ്റത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (CDS) ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെയും നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു. നിലവിലെ സിഡിഎസ് ജനറൽ അനിൽ ചൗഹാൻ മെയ് 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് രാജ സുബ്രഹ്മണിയുടെ നിയമനം. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി മെയ് 31-ന് സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് കൃഷ്ണ സ്വാമിനാഥൻ ചുമതലയേൽക്കുന്നത്. മാസാവസാനത്തോടെ ഇരുവരും ഔദ്യോഗികമായി പദവികൾ ഏറ്റെടുക്കും. ലഫ്റ്റനന്റ് ജനറൽ രാജ സുബ്രഹ്മണി ഇതോടൊപ്പം മിലിട്ടറി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ചുമതല കൂടി വഹിക്കും.

ദേശീയ പ്രതിരോധ അക്കാദമിയിൽ (NDA) നിന്ന് പരിശീലനം പൂർത്തിയാക്കി 1985-ൽ ഗർവാൾ റൈഫിൾസിലൂടെയാണ് രാജ സുബ്രഹ്മണി സൈനിക സേവനം ആരംഭിക്കുന്നത്. യുകെയിലെ ജോയിന്റ് സർവീസസ് കമാൻഡ് സ്റ്റാഫ് കോളേജ്, ഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കിയ അദ്ദേഹം കിംഗ്സ് കോളേജ് ലണ്ടനിൽ നിന്ന് എംഎ ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് എംഫിലും നേടിയിട്ടുണ്ട്. കസാഖ്സ്ഥാനിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും ജമ്മു കശ്മീരിൽ രാഷ്ട്രീയ റൈഫിൾസ് സെക്ടർ ഡെപ്യൂട്ടി കമാൻഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തിന്റെ 47-ാമത് വൈസ് ചീഫ് പദവിയും സെൻട്രൽ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിന് പരം വിശിഷ്ട സേവാ മെഡൽ ഉൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Stories you may like

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ബംഗാളിലെ ബരുയിപൂരിൽ സംഘർഷം ; വ്യാപക ആക്രമ സംഭവങ്ങൾ; കേന്ദ്രസേനയെ ഇറക്കി സർക്കാർ

1987-ൽ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്ത വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് മൈസൂർ, ഐഎൻഎസ് കുലിഷ് എന്നീ യുദ്ധക്കപ്പലുകളുടെ കമാൻഡറായി പ്രവർത്തിച്ച പരിചയവുമായാണ് നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ ചീഫ് സ്റ്റാഫ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സേവന മികവിന് അതിവിശിഷ്ട സേവാ മെഡലും സേനാ മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിർത്തിയിലെ വെല്ലുവിളികളും ആഗോള പ്രതിരോധ സാഹചര്യങ്ങളും കണക്കിലെടുത്ത് അതീവ പ്രാധാന്യത്തോടെയാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഈ പുതിയ നിയമനങ്ങളെ രാജ്യം ഉറ്റുനോക്കുന്നത്.

Tags: India Appoints New DefenceNavy Chiefs
ShareTweetSendShare

Latest stories from this section

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

ഡൽഹിയിൽ കനത്ത മഴ ; വിമാന സർവീസുകളെ സാരമായി ബാധിച്ചു ; 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

Latest News

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ബംഗാളിലെ ബരുയിപൂരിൽ സംഘർഷം ; വ്യാപക ആക്രമ സംഭവങ്ങൾ; കേന്ദ്രസേനയെ ഇറക്കി സർക്കാർ

ബംഗാളിലെ ബരുയിപൂരിൽ സംഘർഷം ; വ്യാപക ആക്രമ സംഭവങ്ങൾ; കേന്ദ്രസേനയെ ഇറക്കി സർക്കാർ

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

അവൻ വരുന്നു മക്കളെ, നെറ്റ്സിൽ തീയയായി ജസ്പ്രീത് ബുംറ; പഴുതടച്ച പരിശീലനവുമായി താരം

അവനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം ശരിയാണ്, ഞാൻ വഞ്ചിക്കപ്പെട്ടു; പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ, ഇൻസ്റ്റാഗ്രാം പോസ്റ്റുമായി പ്രതിശ്രുത വധു

അവനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം ശരിയാണ്, ഞാൻ വഞ്ചിക്കപ്പെട്ടു; പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ, ഇൻസ്റ്റാഗ്രാം പോസ്റ്റുമായി പ്രതിശ്രുത വധു

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology