Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

by Brave India Desk
Jul 5, 2026, 10:11 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ആരോപിച്ച് സമഗ്രമായ വകുപ്പുതല അന്വേഷണത്തിന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. കോടിക്കണക്കിന് രൂപ വിലവരുന്ന അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഒന്നുപോലും ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി. ആദ്യത്തെയും രണ്ടാമത്തെയും പിണറായി വിജയൻ സർക്കാരുകളുടെ കാലയളവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) വഴി നടത്തിയ എല്ലാ പർച്ചേസുകളും ഈ അന്വേഷണ പരിധിയിൽ വരും. സംസ്ഥാന ഫണ്ടുകൾക്ക് പുറമെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) ഫണ്ട് ഉപയോഗിച്ച് വാങ്ങിയതും കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കൈമാറിയതുമായ മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണവും ഉപയോഗവും ഈ അന്വേഷണത്തിലൂടെ വിശദമായി പരിശോധിക്കും.

മന്ത്രി അടുത്തിടെ കോഴിക്കോട്, വയനാട് ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനങ്ങളിലാണ് ഗുരുതരമായ ഈ വീഴ്ചകൾ കണ്ടെത്തിയത്. വയനാട് സർക്കാർ മെഡിക്കൽ കോളേജ് വെയർഹൗസിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങൾ ഒന്നുപോലും തുറക്കാത്ത പാക്കിംഗിൽ വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിൽ ഒന്നിന് 20 ലക്ഷത്തിലധികം രൂപ വിലവരുന്ന ആറോളം മൊബൈൽ മോർച്ചറി യൂണിറ്റുകളും ഉൾപ്പെടുന്നു. ഇവ ഒരിക്കൽ പോലും ജനങ്ങൾക്ക് പ്രയോജനപ്പെടും വിധം ഉപയോഗിച്ചിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് വെളിയിൽ കടുത്ത വെയിലും മഴയുമേറ്റ് കിടക്കുന്ന അത്യാധുനിക ഓട്ടോക്ലേവ് മെഷീനും, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് കാലത്ത് കേന്ദ്രം നൽകിയതും എന്നാൽ ഇപ്പോൾ പ്രവർത്തനരഹിതമായി കിടക്കുന്നതുമായ രണ്ട് ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഭരണപരമായ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുറത്തുനിന്ന് ലക്ഷക്കണക്കിന് രൂപ മുടക്കി സർക്കാർ ഓക്സിജൻ വാങ്ങുമ്പോഴാണ് ഇത്തരം മെഷീനുകൾ വെറുതെയിട്ടിരിക്കുന്നത്. കൂടാതെ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച 100 കെ.വി സോളാർ പ്ലാന്റ് കെ.എസ്.ഇ.ബി ഗ്രിഡുമായി ബന്ധിപ്പിക്കുകയോ, അവിടെ വാങ്ങിയ വൻകിട ജനറേറ്റർ പ്രവർത്തനസജ്ജമാക്കുകയോ ചെയ്തിട്ടില്ല.

Stories you may like

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ വാങ്ങാനും ജീവനക്കാരെ നിയമിക്കാനും പണമില്ലെന്ന് പറയുമ്പോഴാണ് ഇത്തരത്തിൽ ലക്ഷങ്ങളും കോടികളും കമ്മീഷൻ ലക്ഷ്യമിട്ട് യന്ത്രങ്ങൾ വാങ്ങിക്കൂട്ടിയതെന്ന ആരോപണം ശക്തമാണ്. കമ്മീഷൻ അടിച്ചെടുക്കാൻ വേണ്ടി മാത്രമാണോ ഈ വാങ്ങിക്കൂട്ടലുകൾ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും, ഈ വലിയ സാമ്പത്തിക നഷ്ടത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രാഥമിക വകുപ്പുതല അന്വേഷണത്തിന് ശേഷം എല്ലാ 14 ജില്ലകളിലെയും സമാനമായ വീഴ്ചകളുടെ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന ധനകാര്യവകുപ്പ് പ്രത്യേക സാമ്പത്തിക ഓഡിറ്റിങ് നടത്തും. പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള അഴിമതിയോ സാമ്പത്തിക ക്രമക്കേടോ തെളിഞ്ഞാൽ കേസ് ഉടനടി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറി കർശനമായ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

Tags: Kerala Health ministerhealth departmentHealth Ministry
Share
Tweet
SendShare

Latest stories from this section

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies