Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു; പിബിയിൽ വിമർശനം, റിയാസിനെതിരെ പടയൊരുക്കം! സിപിഎമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പുറത്തേക്ക്

by Brave India Desk
May 13, 2026, 06:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയിൽ രൂക്ഷവിമർശനം. പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന ഭൂരിപക്ഷ നിലപാടാണ് പിബിയിൽ ഉയർന്നത്. മുഖ്യമന്ത്രി പദവിയിൽ തുടർച്ചയായ പത്ത് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ മാറിനിൽക്കുന്നതായിരുന്നു ഉചിതമെന്ന വികാരം ബംഗാളിൽ നിന്നുള്ള നേതാക്കളും എ. വിജയരാഘവനും ഉൾപ്പെടെയുള്ളവർ പങ്കുവെച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നും മറിച്ച് വർഗ്ഗശത്രുക്കൾ ഒന്നിച്ചതുകൊണ്ടാണെന്നുമുള്ള സ്ഥിരം ന്യായീകരണമാണ്  പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിബിയിൽ ഉയർത്തിയത്. ഈ വാദത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഔദ്യോഗിക ചർച്ചകൾ നടന്നില്ലെങ്കിലും പി.എ. മുഹമ്മദ് റിയാസിനെ പരിഗണിക്കണമെന്ന നിർദ്ദേശം അനൗദ്യോഗിക ചർച്ചകളിൽ ഉയർന്നു. എന്നാൽ ഇതിനെതിരെ പിബിയിലെ യുവനേതാക്കളടക്കം കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയത്. തോൽവിക്ക് ശേഷവും കുടുംബവാഴ്ച തുടരുന്നു എന്ന ആരോപണത്തിന് ഇത് വളമിടുമെന്ന ആശങ്കയാണ് നേതാക്കൾ പങ്കുവെച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വന്ന ഗുരുതരമായ പാളിച്ചകൾ തോൽവിയുടെ ആഴം വർദ്ധിപ്പിച്ചുവെന്ന് പിബി വിലയിരുത്തി. കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് മാറ്റിയത് പരാജയത്തിന് കാരണമായ വലിയ അബദ്ധമാണെന്നും, ജനപ്രീതിയുള്ള നേതാക്കളെ ദുർബലമായ സീറ്റുകളിലേക്ക് മാറ്റിയത് തിരിച്ചടിയായെന്നും വിമർശനമുയർന്നു.

Stories you may like

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

ഭരണത്തിനെതിരെയുള്ള ജനവികാരം തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ തുറന്നടിച്ചു. പിണറായി വിജയന്റെ ശൈലിയും ഭരണത്തിലെ അമിത കേന്ദ്രീകരണവും ജനങ്ങളെ അകറ്റിയെന്ന് പിബിയിലെ ചില അംഗങ്ങൾ നിരീക്ഷിച്ചു. എം.വി. ഗോവിന്ദൻ  പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വടക്കൻ കേരളത്തിലെ ഉറച്ച കോട്ടകളിൽ പോലും ഉണ്ടായ വിള്ളൽ പാർട്ടിക്കുള്ളിലെ അതൃപ്തിയുടെ തെളിവായി നേതാക്കൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി സിപിഎമ്മിൽ ഗ്രൂപ്പ് പോര് ശക്തമാകുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയിൽ ഈ വിഷയങ്ങൾ വലിയ പൊട്ടിത്തെറികൾക്ക് വഴിവെക്കുമെന്നുറപ്പാണ്. പിണറായി യുഗത്തിന് ശേഷമുള്ള പാർട്ടിയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കയിലാണ് അണികളും നേതാക്കളും.

Tags: pinarai vijayan
ShareTweetSendShare

Latest stories from this section

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

Latest News

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies