കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനിടെ വ്യാപകമായ സംഘര്‍ഷം. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനകം 140 ഓളം കേസുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജാമുരിയ, സബാംഗ്, ചന്ദ്രകോണ എന്നീ മണ്ഡലങ്ങളിലാണ് സംഘര്‍ഷം. ജാമുരിയ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘം ബോംബെറിഞ്ഞു. സ്ഫോടനത്തില്‍ പത്തോളം സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു ബാഗ് നിറയെ ബോംബ് പ്രദേശത്തുനിന്നു പോലീസ് കണ്ടെടുത്തു.
സബാംഗിലും വെസ്റ്റ് മിഡ്നാപുരിലെ ചന്ദ്രകോണയിലും സിപിഎം-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
Discussion about this post