Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

by Brave India Desk
Jun 8, 2026, 01:43 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പശ്ചിമേഷ്യൻ  സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള എല്ലാ യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിലവിൽ അവിടെയുള്ളവർ എത്രയും വേഗം ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇസ്രായേലും ഇറാനും തമ്മിൽ നേരിട്ടുള്ള സൈനികാക്രമണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

ഇറാനിൽ തുടരുന്ന വിദ്യാർത്ഥികൾ, ബിസിനസ്സുകാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
1. ​യാത്രാ രേഖകൾ സൂക്ഷിക്കുക :  പാസ്‌പോർട്ട്, ഐഡന്റിറ്റി കാർഡുകൾ, ഇമിഗ്രേഷൻ രേഖകൾ എന്നിവ എപ്പോഴും കൈവശം കരുതുക.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

2. ആശയവിനിമയം നിലനിർത്തുക : എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കുകയും ചെയ്യുക.
3. ​പ്രതിഷേധ സ്ഥലങ്ങൾ ഒഴിവാക്കുക:
രാജ്യത്തിനകത്ത് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ നിന്നോ കൂട്ടം കൂടലുകളിൽ നിന്നോ പൂർണ്ണമായും വിട്ടുനിൽക്കുക.

4. ​രജിസ്ട്രേഷൻ: ഇതുവരെ എംബസിയിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ([https://www.meaers.com/request/home](https://www.meaers.com/request/home)) ഉടൻ തന്നെ വിവരങ്ങൾ സമർപ്പിക്കുക. ഇന്റർനെറ്റ് തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഇന്ത്യയിലുള്ള ബന്ധുക്കൾ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയെ താഴെ പറയുന്ന നമ്പറുകളിലും ഇമെയിൽ വഴിയും ബന്ധപ്പെടാം:
​മൊബൈൽ നമ്പറുകൾ:
​+98 912 810 9115
​+98 912 810 9102
​+98 912 810 9109
​+98 993 217 9359
​ഇമെയിൽ വിലാസം: cons.tehran@mea.gov.in

ഇറാനിലെ പടിഞ്ഞാറൻ-മധ്യ മേഖലകളിലെ സൈനിക താവളങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നിരുന്നു. തെക്കുപടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാനമായ ‘മാഹ്ഷഹർ’  പെട്രോകെമിക്കൽ പ്ലാന്റിന് നേരെയും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. പ്രത്യാക്രമണമായി ഇസ്രായേലിന്റെ രണ്ട് വ്യോമസേനാ താവളങ്ങൾക്ക് നേരെ തങ്ങൾ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു. സുരക്ഷ മുൻനിർത്തി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Tags: indian embassyMEA IndiaIran war
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies