Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഭാരതിരാജ വിടവാങ്ങി; തമിഴ് സിനിമാ ലോകത്ത് ഒരു യുഗത്തിന്റെ അന്ത്യം

by Brave India Desk
Jun 10, 2026, 11:33 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : തമിഴ് സിനിമയെ മാറ്റങ്ങളിലേക്ക് കൈപിടിച്ചു നടത്തിയ ഇതിഹാസ സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ശ്വാസകോശ അണുബാധയെയും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെയും തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

തമിഴ് ചലച്ചിത്ര ലോകത്ത് ‘ഇയക്കുനർ ഇമയം’ (സംവിധായകരിലെ ഹിമാലയം) എന്ന് ആദരവോടെ വിളിക്കപ്പെട്ടിരുന്ന ഭാരതിരാജയുടെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ പ്രൗഢമായ ഒരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. “എൻ ഇനിയ തമിഴ് മക്കളെ…” എന്ന തന്റെ തനത് കാന്തിക ശബ്ദത്തിലുള്ള ആമുഖത്തോടെ തമിഴകത്തിന്റെ ഹൃദയത്തിലേക്ക് നടന്നുപോയ പ്രതിഭയായിരുന്നു ഭാരതിരാജ. മേക്ക്-അപ്പുകളും നാടകീയതയും നിറഞ്ഞ സ്റ്റുഡിയോ സെറ്റുകളിൽ കുടുങ്ങിക്കിടന്ന തമിഴ് സിനിമയെ ഗ്രാമീണ സൗന്ദര്യത്തിലേക്കും പച്ചയായ മനുഷ്യരിലേക്കും പറിച്ചുനട്ടത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ ശിവകുമാർ, സൂര്യ തുടങ്ങിയ പ്രമുഖർ ചെന്നൈയിലെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

Stories you may like

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

‘അന്ന് എന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി’ ; ചൈനീസ് ഏജന്റുമാർ പിടികൂടിയ സിക്കിം ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ

അഞ്ചു പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ നിരവധി പ്രമുഖ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. സംവിധായകനായി മാത്രമല്ല, മികച്ചൊരു അഭിനേതാവായും ഭാരതിരാജ തിളങ്ങിയിട്ടുണ്ട്. മണിരത്നത്തിന്റെ ‘ആയുധ എഴുത്ത്’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2025ൽ തുടരും എന്ന മലയാള ചിത്രത്തിൽ മോഹൻലാലിനോടൊപ്പം സ്റ്റണ്ട് മാസ്റ്റർ പളനിസ്വാമി എന്ന മികച്ചൊരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു.
സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, നാല് ഫിലിംഫെയർ അവാർഡുകൾ, ആറ് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ആന്ധ്ര സർക്കാരിന്റെ നന്ദി അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ​ചന്ദ്രലീലയാണ് ഭാരതിരാജയുടെ ഭാര്യ. മനോജ് ഭാരതിരാജ, ജനാനി ഭാരതിരാജ എന്നിവർ മക്കളാണ്. 2025 മാർച്ചിൽ മകനും നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) ഹൃദയാഘാതത്തെ തുടർന്ന് അകാലത്തിൽ അന്തരിച്ചത് ഭാരതിരാജയെ മാനസികമായി ഏറെ തളർത്തിയിരുന്നു. മകന്റെ വിയോഗം സൃഷ്ടിച്ച ഏകാന്തതയും മാനസിക വിഷമങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാക്കുകയായിരുന്നു എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഭാരതിരാജയുടെ ഭൗതികശരീരം ചെന്നൈയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

Tags: bharathirajadirector bharathiraja diestamil
Share
Tweet
Send
Share

Latest stories from this section

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

‘അന്ന് എന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി’ ; ചൈനീസ് ഏജന്റുമാർ പിടികൂടിയ സിക്കിം ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies