Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!

by Brave India Desk
Jun 12, 2026, 02:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾക്കും ‘ക്യാപ്‌ച’ (CAPTCHA) വെരിഫിക്കേഷൻ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ശാശ്വത പരിഹാരമാകുന്നു. കോടിക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഐആർസിടിസി (IRCTC) വെബ്‌സൈറ്റ് അടുത്ത മാസം പകുതിയോടെ പൂർണ്ണമായും പുതുക്കിപ്പണിയും. ജൂലൈ 15-നകം അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ വെബ്‌സൈറ്റ് യാഥാർത്ഥ്യമാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MNIT) വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയ പരിപാടിക്കിടെ ഉയർന്ന പരാതിയിലാണ് മന്ത്രിയുടെ ഉടനടിയുള്ള നടപടി. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

തത്കാൽ സമയത്തും അല്ലാതെയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഐആർസിടിസി പോർട്ടലിൽ നേരിടുന്ന കടുത്ത ലാഗിംഗിനെക്കുറിച്ചും, പ്രത്യേകിച്ച് ക്യാപ്‌ച കോഡുകൾ രേഖപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വലിയ താമസം കാരണം ടിക്കറ്റുകൾ നഷ്ടമാകുന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരാതി കേട്ടയുടൻ തന്നെ വേദിയിൽ വെച്ച് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ട മന്ത്രി, വിദ്യാർത്ഥികളുടെ ആവശ്യം അറിയിക്കുകയും 30 ദിവസത്തിനകം പുതിയ വെബ്‌സൈറ്റ് സജ്ജമാക്കാൻ സാധിക്കുമോ എന്ന് ആരായുകയുമായിരുന്നു. തുടർന്ന് ജൂലൈ 15ഓടെ പുതിയ പ്ലാറ്റ്‌ഫോം ജനങ്ങളിലേക്ക് എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ വലിയ കയ്യടികളോടെയാണ് വിദ്യാർത്ഥികൾ ഈ തീരുമാനത്തെ വരവേറ്റത്.

Stories you may like

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നിലവിൽ രാജ്യത്തെ റെയിൽവേ ടിക്കറ്റ് ബുക്കിംഗിന്റെ 88 ശതമാനവും നടക്കുന്നത് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയാണ്. വ്യാജ അക്കൗണ്ടുകൾ തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ നിർബന്ധമാക്കുകയും മൂന്ന് കോടിയോളം സംശയാസ്പദമായ അക്കൗണ്ടുകൾ റെയിൽവേ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ നിയന്ത്രണങ്ങൾക്കിടയിലും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ബുക്കിംഗ് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വെബ്‌സൈറ്റ് വരുന്നത്. കൂടുതൽ ലളിതമായ ഇന്റർഫേസ്, ഉയർന്ന വേഗത, നൂതന സാങ്കേതികവിദ്യ എന്നിവ പുതിയ പോർട്ടലിന്റെ പ്രത്യേകതയായിരിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Tags: Aswani Vaishnav
Share
Tweet
Send
Share

Latest stories from this section

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

Latest News

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies