Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

by Brave India Desk
Jun 25, 2026, 12:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ (Travel Document) മാത്രമാണെന്നും അത് ഒരാളുടെ പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ലെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ട് സേവാ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ ഈ പുതിയ വിശദീകരണം രാജ്യവ്യാപകമായി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് രാജ്യം പാസ്‌പോർട്ട് അനുവദിക്കുന്നത് എന്നതിരിക്കെ, ഇത് പൗരത്വ രേഖയല്ലെന്ന കേന്ദ്രത്തിന്റെ നിലപാടിലെ വൈരുദ്ധ്യമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) ഉൾപ്പെടെ വലിയ സംവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. പൗരത്വം തെളിയിക്കാൻ യഥാർത്ഥത്തിൽ എന്താണ് മാനദണ്ഡം എന്ന കാര്യത്തിൽ നിയമപരമായ അവ്യക്തത ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, പാസ്‌പോർട്ടിന്റെ പിൻവശത്തുള്ള നിബന്ധനകൾ പ്രകാരം ഈ രേഖ വ്യക്തികളുടെ സ്വന്തമല്ലെന്നും, ഇത് പൂർണ്ണമായും ഭാരത സർക്കാരിന്റെ സ്വത്താണെന്നും സർക്കാർ ആവശ്യപ്പെടുമ്പോൾ ഇത് തിരികെ നൽകാൻ പൗരൻ ബാധ്യസ്ഥനാണെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

രാജ്യത്ത് പൗരത്വം തെളിയിക്കുന്ന രേഖകളെക്കുറിച്ച് നേരത്തെയും സുപ്രീം കോടതി ഉൾപ്പെടെ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെ, ആധാർ കാർഡ് എന്നത് ഒരാളുടെ വ്യക്തിത്വം തെളിയിക്കാനുള്ള രേഖ (Identity Document) മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സമാനമായി വോട്ടർ ഐഡി കാർഡും ഒരാൾക്ക് വോട്ട് ചെയ്യാനുള്ള അവകാശവും വിലാസവും നൽകുന്നുണ്ടെങ്കിലും അതും പൗരത്വത്തിനുള്ള അന്തിമ രേഖയായി കണക്കാക്കാൻ കഴിയില്ല. നിലവിലെ പൗരത്വ നിയമങ്ങൾ അനുസരിച്ച് 1950 ജനുവരി 26-നും 1987 ജൂലൈ 1-നും ഇടയിൽ ഇന്ത്യയിൽ ജനിച്ചവർക്ക് ജനനത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അർഹതയുണ്ട്. എന്നാൽ 1987 ജൂലൈയ്ക്ക് ശേഷം ജനിച്ചവർക്ക് മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനായിരിക്കണം. 2004 ഡിസംബർ 3-ന് ശേഷം ജനിച്ചവരാണെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരന്മാരായിരിക്കണം അല്ലെങ്കിൽ ഒരാൾ പൗരനും മറ്റേയാൾ രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരനും ആകരുത് എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

അതേസമയം, രാജ്യത്തെ പാസ്‌പോർട്ട് സേവന രംഗത്തുണ്ടായ വൻ പുരോഗതിയും വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ (e-Passports) വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ വർഷം (2025) മാത്രം 1.5 കോടിയിലധികം പാസ്‌പോർട്ട് അധിഷ്ഠിത സേവനങ്ങളാണ് രാജ്യം നൽകിയത്. ഇതിൽ 1.39 കോടിയും പുതിയ പാസ്‌പോർട്ടുകളുടെ വിതരണമായിരുന്നു. പോലീസ് വെരിഫിക്കേഷൻ സമയമൊഴികെ, വെറും ആറ് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ഇപ്പോൾ അപേക്ഷകർക്ക് പാസ്‌പോർട്ട് ലഭ്യമാക്കുന്നുണ്ട്. പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ (PSK) എത്തുന്ന ജനങ്ങൾക്ക് ശരാശരി 45 മിനിറ്റിൽ താഴെ സമയം കൊണ്ട് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ പാസ്‌പോർട്ട് കേന്ദ്രങ്ങളുടെ എണ്ണം 77-ൽ നിന്നും ആറിരട്ടിയായി വർദ്ധിച്ച് 545-ൽ എത്തിച്ചതാണ് ഈ വേഗതയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags: travel documentnot documentPassportCitizenship
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies