Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

by Brave India Desk
Jun 27, 2026, 02:53 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു ഹരിത അധ്യായത്തിന് തുടക്കം. രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ അവസാന ഘട്ട അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. വെള്ളിയാഴ്ച ഹരിയാനയിലെ ജിന്ദ് – സോനിപത് റെയിൽവേ പാതയിലാണ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടന്നത്. പരീക്ഷണത്തിനിടയിൽ മണിക്കൂറിൽ 120 കിലോമീറ്റർ എന്ന റെക്കോർഡ് വേഗത കൈവരിക്കാൻ ട്രെയിനിന് സാധിച്ചതായി നോർത്തേൺ റെയിൽവേ സ്ഥിരീകരിച്ചു.

‘നമോ ഗ്രീൻ റെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ ‘ഹൈഡ്രജൻ ഫ്യൂവൽ സെൽ’ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ​ഡൽഹിക്കും ജിന്ദിനും ഇടയിൽ നടത്തിയ ഈ പരീക്ഷണത്തിൽ ട്രെയിനിന്റെ എമർജൻസി ബ്രേക്കിംഗ് സംവിധാനം, എഞ്ചിൻ ശേഷി, ഉയർന്ന വേഗതയിലെ വൈബ്രേഷൻ, ട്രാക്കുകളുടെ സ്ഥിരത എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ലക്നൗവിൽ നിന്നുള്ള ആർ.ഡി.എസ്.ഒ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പരിശോധനകൾ പൂർത്തിയാക്കിയത്. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെയാണ് ഈ ട്രെയിനിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ വൈദ്യുതി ഉപയോഗിച്ച് ട്രെയിനിലെ ലിഥിയം അയൺ ബാറ്ററികൾ ചാർജ് ചെയ്യപ്പെടുകയും ട്രെയിൻ മുന്നോട്ട് കുതിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തന രീതിയാൽ കരിയോ പുകയോ മറ്റ് ദോഷകരമായ വാതകങ്ങളോ ഈ ട്രെയിൻ പുറത്തുവിടുന്നില്ല. പുകയ്ക്ക് പകരം ശുദ്ധമായ നീരാവിയും വെള്ളവും മാത്രമാണ് ഇതിൽ നിന്നും പുറത്തേക്ക് വരിക.

Stories you may like

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

കുട്ടികൾ കട്ടുകുടിച്ച ചുമരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

ഡീസൽ എഞ്ചിനുകളെ അപേക്ഷിച്ച് ഈ ട്രെയിനുകൾ യാതൊരുവിധ ശബ്ദമലിനീകരണവും ഉണ്ടാക്കില്ല. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ട്രെയിനിന് സാധിക്കും. വെറും 360 കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് 180 കിലോമീറ്റർ ദൂരം ഓടിയെത്താം. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിർമ്മിച്ച ഈ ട്രെയിനിൽ രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമാണുള്ളത്. ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡെമു ട്രെയിൻ. ജർമ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സർവീസ് നടത്തുന്ന ഹൈഡ്രജൻ ട്രെയിനുകളേക്കാൾ ഇരട്ടി ശക്തിയുള്ള 1,200 കിലോവാട്ട് ശേഷിയുള്ള എഞ്ചിനാണ് നമോ ഗ്രീൻ റെയിലിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഹൈഡ്രജൻ അതീവ ജ്വലനശേഷിയുള്ള വാതകമായതിനാൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രെയിനിലും ഇന്ധന പ്ലാന്റിലും ഒരുക്കിയിട്ടുള്ളത്. ഹൈഡ്രജൻ ചോർച്ച മുൻകൂട്ടി അറിയാനുള്ള ‘ലീക്ക് ഡിറ്റക്ടറുകൾ’, തീപിടുത്തം തടയാനുള്ള ‘ഫ്ലെയിം ഡിറ്റക്ടറുകൾ’ എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹരിത ഹൈഡ്രജൻ സംഭരിക്കുന്നതിനായി ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പ്രൊഡക്ഷൻ ആൻഡ് ഫ്യുവലിംഗ് പ്ലാന്റും റെയിൽവേ സ്ഥാപിച്ചു കഴിഞ്ഞു. ഇതിനായുള്ള പ്രത്യേക ലൈസൻസ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അനുവദിച്ചിട്ടുണ്ട്. ട്രാക്കിലെ പരിശോധനകൾ പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ ട്രെയിൻ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കും.

Tags: namo green railIndia's first hydrogen trainIndian Railways
ShareTweetSendShare

Latest stories from this section

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

Latest News

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

കുട്ടികൾ കട്ടുകുടിച്ച ചുമരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

കുട്ടികൾ കട്ടുകുടിച്ച ചുമരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies