ഡല്‍ഹി: യുബി ഗ്രൂപ്പ് ചെയര്മാന് വിജയ്മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പാസ്പോര്‍ട്ട് അതോറിറ്റിക്ക് ഇതു സംന്ധിച്ച കത്ത് നല്കി. ഐഡിബിഐ വായ്പാ തട്ടിപ്പു കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം.
അന്വേഷണത്തോടുള്ള വിജയ് മല്യയുടെ നിസഹകരണത്തെത്തുടര്ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പാസ്പോര്‍ട്ട് അതോറിറ്റിയോട് പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്നു തവണ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയ് മല്യക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഹാജരാകാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
മല്യയുടെ നിയമവിഭാഗം അന്വേഷണ വിഭാഗവുമായി സഹകരിക്കുമെന്നും അറിയിച്ചിരുന്നു. മാര്‍ച്ച് 18, ഏപ്രില്‍ രണ്ട്, ഒമ്പത് തീയതികളിലായിരുന്നു ഹാജരാകാന്‍ മല്യക്ക് നോട്ടിസ് നല്‍കിയിരുന്നത്. ബാങ്കുകളില്‍നിന്ന് 9,0000 കോടി രൂപയെടുത്ത് വിദേശത്തേക്ക് മുങ്ങിയ കേസിലാണ് മല്യ നിയമനടപടി നേരിടുന്നത്. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതിയും മല്യയോട് നിര്‍ദേശിച്ചിരുന്നു.
Discussion about this post