കന്യാകുമാരി:ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ.അവസാനിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതായാണ് സൂചന.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ഹെലികോപ്ടറില്‍ 4.15ഓടെ കന്യാകുമാരിയിലെത്തും. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണടക്കം നടത്തിയിരുന്നു. രണ്ടായിരത്തിലധികം പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്…
2019 ലെ അവസാനഘട്ട തിരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ നരേന്ദ്രമോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നിരുന്നു.
Discussion about this post