കൊൽക്കത്ത: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ സിഎഎ പ്രകാരമുള്ള പൗരത്വ വിതരണം തുടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. .പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പൗരത്വ (ഭേദഗതി) നിയമം നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ എംഎച്ച്എ വിജ്ഞാപനം ചെയ്‌ത് രണ്ട് മാസത്തിന് ശേഷം, മെയ് 15 ന്, ന്യൂഡൽഹിയിലെ 14 അപേക്ഷകർക്ക് കേന്ദ്രം പൗരത്വ സർട്ടിഫിക്കറ്റിന്റെ ആദ്യ സെറ്റ് അനുവദിച്ചു. 2019 ഡിസംബറിലാണ് പാർലമെന്റ് സിഎഎ നിയമം പാസാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കേന്ദ്ര സർക്കാരിനെതിരായ പ്രധാന ആരോപണമായി സിഎഎ നിയമം പ്രതിപക്ഷം ഉയർത്തി കാട്ടുന്നതിനിടെയാണ് നിലവിലെ സംഭവവികാസങ്ങൾ.
സിഎഎയെ “മനുഷ്യരാശിക്ക് അപമാനം” എന്നും രാജ്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് ഭീഷണിയാണെന്നും വിശേഷിപ്പിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കേറ്റ തിരിച്ചടയാവുകയാണ് ഈ പൗരത്വ സർട്ടിഫിക്കറ്റ് വിതരണം.
പാകിസ്താൻ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മതവിവേചനം നേരിട്ട് ഇന്ത്യയിലെത്തുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് ഭേദഗതി കൊണ്ടുവന്നത്. 2019 ഡിസംബറില്‍ നിയമം പാസാക്കിയത്. മൂന്ന് രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്. ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക.
Discussion about this post