Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇ റിക്ഷകൾക്ക് ആപ്പായി ചൈനീസ് ആപ്പ് ; അപകടങ്ങളുണ്ടാക്കുമെന്ന് നിരീക്ഷണം

by Brave India Desk
Jul 2, 2026, 02:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകൾ നടുറോഡിൽ വച്ച് നിർത്താൻ യുവാക്കൾ ചൈനീസ് ആപ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഈ പ്രവണത മനുഷ്യജീവന് തന്നെ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘ബാറ്റ്-ബിഎംഎസ്’ (BAT-BMS) എന്ന പേരിലുള്ള ചൈനീസ് സ്മാർട്ട്ഫോൺ ആപ്ലിക്കേഷനാണ് യുവാക്കൾ ഇതിനായി ഉപയോഗിക്കുന്നത്. ബ്ലൂടൂത്ത് വഴി ഇ-റിക്ഷകളുമായോ ഇലക്ട്രിക് സ്കൂട്ടറുകളുമായോ കണക്ട് ചെയ്ത ശേഷം വാഹനത്തിൻ്റെ ബാറ്ററി ഡിസ്ചാർജ് സ്വിച്ച് ഓഫ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഇത് കാരണം വാഹനം പെട്ടെന്ന് വഴിയിൽ നിൽക്കുകയും ഡ്രൈവർമാർ പ്രതിസന്ധിയിലാകുകയും ചെയ്യുന്നു.

ചൈനയിലെ ഷെൻസെൻ ഗ്രീനർജി ടെക്നോളജി വികസിപ്പിച്ചെടുത്ത ഈ ആപ്പ് യഥാർത്ഥത്തിൽ ബാറ്ററി മാനേജ്മെന്റിനുള്ള ഒരു ടൂളാണ്. ഇന്ത്യയിലെ പല ബജറ്റ് ഇ-റിക്ഷകളിലും ഇലക്ട്രിക് സ്കൂട്ടറുകളിലും പാസ്‌വേഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ചൈനീസ് ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റം (BMS) ഉപയോഗിക്കുന്നതാണ് ഈ പ്രശ്നത്തിന് പ്രധാന കാരണം. ഇത്തരം സിസ്റ്റങ്ങളിൽ ഓപ്പൺ ബ്ലൂടൂത്ത് ക്രമീകരണങ്ങളുള്ളതിനാൽ വെരിഫിക്കേഷനുകൾ ഇല്ലാതെ തന്നെ സമീപത്തുള്ള ആർക്കും സ്മാർട്ട്‌ഫോൺ വഴി എളുപ്പത്തിൽ സിസ്റ്റത്തിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും. 10-15 മീറ്റർ ചുറ്റളവിലുള്ള വാഹനങ്ങളുടെ പവർ കട്ട് ചെയ്ത് പെട്ടെന്ന് പ്രവർത്തനരഹിതമാക്കാനാണ് ഇതിലൂടെ സാധിക്കുന്നത്.

Stories you may like

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരം വീഡിയോകള്‍ കൂടുതലായി പ്രചരിക്കുന്നത്. ഇ-റിക്ഷ ഡ്രൈവർമാർ അലക്ഷ്യമായി വാഹനം ഓടിക്കുന്നതിനോടുള്ള പ്രതികാരമെന്ന പേരിലാണ് പലരും ഈ പ്രവൃത്തിയെ ന്യായീകരിക്കുന്നത്. എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് റോഡിന് നടുവിൽ നിൽക്കുന്നത് വലിയ അപകടങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഈ വാഹനങ്ങൾ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഡ്രൈവർമാരുടെ ഉപജീവനത്തെ ഇത്തരം പ്രവർത്തികൾ സാരമായി ബാധിക്കുന്നുണ്ട്. വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതിനായി ഡ്രൈവർമാർക്ക് പലപ്പോഴും നൂറും ഇരുന്നൂറും രൂപ മറ്റുള്ളവർക്ക് നൽകേണ്ടി വരുന്നതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഈ ആപ്പ് നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത് ഇപ്പോഴും ലഭ്യമാണ്. ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അതിവേഗം വലിയൊരു പൊതുജന സുരക്ഷാ പ്രശ്നമായി മാറുകയാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

Tags: E RikshaChina App
Share
Tweet
Send
Share

Latest stories from this section

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

തിരുപ്പതിയിൽ ഫാക്ടറി ബോയിലർ പൊട്ടിത്തെറിച്ച് അപകടം ; 5 മരണം

തിരുപ്പതിയിൽ ഫാക്ടറി ബോയിലർ പൊട്ടിത്തെറിച്ച് അപകടം ; 5 മരണം

Latest News

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies