തിരുവനന്തപുരം : കേന്ദ്രനേതൃത്വത്തിന് താന്‍ അയച്ച കത്ത് പുറത്തായതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്.തനിക്കെതിരെ പ്രമേയം പാസാക്കിയതില്‍ ആസൂത്രിത നീക്കവും തിടുക്കവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു . സമ്മേളനവേദിയിലേക്ക് മടങ്ങി വരണമെങ്കില്‍ പ്രമേയം മരവിപ്പിക്കണം.തന്നെ സംസ്ഥാന സമിതിയില്‍ ഒഴിവാക്കാനുള്ള നീക്കവും തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ ഒത്തു തീര്‍പ്പില്ലാതെ സമ്മേളന വേദിയിലേക്കില്ലെന്നും അദ്ദേഹം അറിയിച്ചു
Discussion about this post