Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇനി കളി മാറും! ബഹിരാകാശത്തും ഐടിയിലും ഇന്ത്യ-ഇൻഡോനേഷ്യ വൻ സഖ്യം; വിദേശത്ത് ആദ്യമായി ഐഐഎം കാമ്പസ് വരുന്നു

by Brave India Desk
Jul 7, 2026, 01:19 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

നിർമിതബുദ്ധി (എഐ), ബഹിരാകാശ ഗവേഷണം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങി നിർണായകമേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇൻഡോനേഷ്യയും തമ്മിൽ ചരിത്രപരമായകരാർ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻഡോനേഷ്യൻ സന്ദർശനത്തിനിടെയാണ്ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക-വിദ്യാഭ്യാസ-പ്രതിരോധ ബന്ധത്തിൽ വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ അഭിമാനമാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ ഐഐഎം ബാംഗ്ലൂരിന്റെ (IIM Bangalore) പുതിയ കാമ്പസ്ഇൻഡോനേഷ്യയിൽ ആരംഭിക്കുമെന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. ആദ്യമായാണ് ഐഐഎം ഇന്ത്യയ്ക്ക് പുറത്ത് ഒരു അന്താരാഷ്ട്ര കാമ്പസ് തുറക്കുന്നത്. ഇത്ഇൻഡോനേഷ്യയിലെയും മറ്റ് ആസിയാൻ (ASEAN) രാജ്യങ്ങളിലെയും യുവാക്കൾക്ക് വലിയഅവസരമൊരുക്കും.

ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിനടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും സംയുക്ത വാർത്താ സമ്മേളനത്തിൽകരാറുകൾ പ്രഖ്യാപിച്ചത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സാങ്കേതികവിദ്യ നയിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യുവാക്കളുടെ പ്രാവീണ്യംവർദ്ധിപ്പിക്കുന്നതിനായി നിർമിതബുദ്ധി, ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ പബ്ലിക്ഇൻഫ്രാസ്ട്രക്ചർ (DPI) എന്നിവയിലാണ് ഇരുരാജ്യങ്ങളും കൈകോർക്കുന്നത്. സ്റ്റാർട്ടപ്പ്മേഖലയിലെ സഹകരണവും ഇതോടെ വിപുലമാകും.

ബഹിരാകാശ രംഗത്ത് പതിറ്റാണ്ടുകളായുള്ള ഇന്ത്യ-ഇൻഡോനേഷ്യ പങ്കാളിത്തം പുതിയതലത്തിലേക്ക് ഉയർത്താനും തീരുമാനമായിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ സംയുക്തഗവേഷണം, സാങ്കേതികവിദ്യ പങ്കിടൽ, ശേഷി വികസനം എന്നിവയ്ക്കായി ഇന്ത്യൻ ബഹിരാകാശഗവേഷണ സംഘടനയായ ഐഎസ്ആർഒ (ISRO) ഇൻഡോനേഷ്യയെ സഹായിക്കും. സാങ്കേതികമേഖലയിലെ സപ്ലൈ ചെയിൻ സുരക്ഷിതമാക്കാൻ നിർണായക ധാതുക്കൾ (Critical Minerals), സ്റ്റീൽ എന്നിവയുടെ വിതരണത്തിനായും പുതിയ കരാറുകൾ നിലവിൽ വന്നു.

ഇരുരാജ്യങ്ങളിലെയും കമ്പനികൾ സ്റ്റെയിൻലെസ് സ്റ്റീൽ, റെയർ എർത്ത് മാഗ്നറ്റുകൾ എന്നിവയുടെനിർമാണത്തിൽ പങ്കാളികളാകും.

ഇന്ത്യയുടെ തനത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐ (UPI) വൈകാതെ തന്നെഇൻഡോനേഷ്യൻ പേയ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത്ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും കൂടുതൽ എളുപ്പമാക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) നിർമാണത്തിൽ ഇന്ത്യ ഇൻഡോനേഷ്യയ്ക്ക് സാങ്കേതികസഹായം നൽകും.

പ്രതിരോധ മേഖലയിലും ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള സുപ്രധാനനീക്കങ്ങളാണ് നടന്നിരിക്കുന്നത്. ഇന്ത്യയുടെ അത്യാധുനിക സൂപ്പർസോണിക് ക്രൂയിസ് മിസൈലായബ്രഹ്മോസ് (BrahMos), ദീർഘദൂര എയർ-ടു-എയർ മിസൈലായ അസ്ത്ര (ASTRA) എന്നിവഇൻഡോനേഷ്യയ്ക്ക് കൈമാറുന്നതിനുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കൂടാതെതന്ത്രപ്രധാനമായ മലാക്ക കടലിടുക്കിന് സമീപമുള്ള സബാംഗ് തുറമുഖം (Sabang Port) സംയുക്തമായി വികസിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. സാംസ്കാരികമേഖലയിലെ സഹകരണത്തിന്റെ ഭാഗമായി യോഗ്യക്കാർത്തയിലെ പ്രശസ്തമായ പ്രംബാനൻക്ഷേത്രത്തിന്റെ (Prambanan Temple) സംരക്ഷണ പദ്ധതിയിലും ഇന്ത്യ പങ്കാളിയാകും. ഇൻഡോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള വൻജനകീയ സ്വീകരണമാണ് ജക്കാർത്തയിൽ ലഭിച്ചത്.

Tags: indonesia
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies