യു.പി: മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തിനായി കോടതി ഇടപെടണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. മറ്റു മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അവകാശം പോലും ലഭിക്കുന്നില്ല. ചെരിപ്പ് പോലെ ഉപയോഗിച്ചതിന് ശേഷം അവരെ ഒഴിവാക്കുകയോ മാറ്റി നിര്‍ത്തുകയോ ആണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ഫത്വകള്ക്കനുസരിച്ചല്ല ഭരണഘടന അനുസരിച്ചാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്നും ബിജെപി എംപി പറഞ്ഞു. തന്റെ മണ്ഡലമായ ഉന്നാവോയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാക്ഷി മഹാരാജ് പറഞ്ഞു.
Discussion about this post