Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

by Brave India Desk
Jul 24, 2026, 01:30 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വിദ്യാർത്ഥി സമരങ്ങളിൽ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കുന്ന അരാജകവാദികൾക്ക് കലാ സാഹിത്യ മേഖലയിലെ ഒരു വിഭാഗം ആളുകൾ പിന്തുണ നല്കുന്നത് അപലപനീയമാണെന്ന് തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പി. വിജയകൃഷ്‌ണൻ. രാജ്യത്തിനും ജനാധിപത്യത്തിനും എതിരായ കലാപ നീക്കം വസ്തുതാപരമായി വിലയിരുത്തി പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ തയാറാകണം. എഴുത്തിലൂടെയും കലയിലൂടെയും ആർജിച്ച ജനസമ്മതി നാടിൻ്റെ സർഗാത്മക പുരോഗതിക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധമെന്ന പേരിൽ പല ഭാഗങ്ങളിലും നടക്കുന്ന പരിപാടികളിൽ കേൾക്കുന്ന പാട്ടുകളും മുദ്രാവാക്യങ്ങളും സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. അതിനെല്ലാം കൈയടിക്കുന്ന മുതിർന്ന എഴുത്തുകാരടക്കമുള്ളവരുടെ ചിത്രം ദയനീയമാണ്. ദേശവിരുദ്ധ അജണ്ടകളുടെ കുഴലൂത്തുകാരായി സാംസ്കാരിക മേഖല അധ:പതിക്കാൻ പാടില്ല.

Stories you may like

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

സ്വാതന്ത്ര്യ ദിനാഘോഷമടുത്തിരിക്കെ രാജ്യതലസ്ഥാനം കേന്ദ്രമാക്കി നടത്തുന്ന അക്രമങ്ങൾ ആശങ്കാജനകമാണ്. ഇതിന് പിന്നിലുള്ള എല്ലാ ശക്തികളെയും തിരിച്ചറിയുകയും തുറന്നു കാട്ടുകയും വേണം.

ചോദ്യച്ചോർച്ച പോലുള്ള ഗുരുതരമായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടാകണം. നിലവിൽ പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷ വീണ്ടും നടത്തി ഫലം വരുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ശക്തമായ നടപടികൾ പ്രധാനമന്ത്രി നേരിട്ട് തന്നെ വിദ്യാർത്ഥികൾക്ക് ഉറപ്പും നല്കി. അദ്ധ്യാപകർ, രക്ഷിതാക്കൾ , പരിശീലന കേന്ദ്രങ്ങൾ തുടങ്ങി വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും ഈ ശുദ്ധീകരണപ്രക്രിയയുടെ ഭാഗമാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വിദ്യാർത്ഥി സമൂഹത്തിൻ്റെ സുരക്ഷിതമായ ഭാവിക്ക് വേണ്ടി ഒപ്പം നില്ക്കുന്നതോടൊപ്പം രാജ്യവിരുദ്ധരെ ഒറ്റപ്പെടുത്തേണ്ടതും സാംസ്‌കാരിക ലോകത്തിൻ്റെ കടമയാണ്. ദൗർഭാഗ്യവശാൽ കേരളത്തിലെ ചില എഴുത്തുകാരും സിനിമാ, ടിവി പ്രവർത്തകരും രാജ്യത്തിനെതിരായ അജണ്ടകളുടെ പ്രചാരവേല നടത്തുകയാണ്. നീറ്റ് പരീക്ഷയടക്കമുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മുമ്പുള്ളതിനെക്കാളെല്ലാം നടപടിക്രമങ്ങൾ സുതാര്യമായ ഇക്കാലത്ത് സ്വയം തിരുത്തി അവരെ ശരിവഴിക്ക് നടത്തേണ്ട ചുമതലയാണ് പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന സാംസ്കാരിക പ്രവർത്തകർ ചെയ്യണ്ടതെന്ന് തപസ്യ അദ്ധ്യക്ഷൻ പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു

Tags: TASASYA
Share
Tweet
Send
Share

Latest stories from this section

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

Latest News

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies