Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

by Brave India Desk
Jul 27, 2026, 04:24 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട അധ്യാപികമാർക്കെതിരെ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. വടകരയിൽ എംഡിഎംഎ (MDMA) കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടാമത്തെ അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സമഗ്ര ശിക്ഷ കേരളയുടെ (SSK) പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിൽ (BRC) സ്പെഷലിസ്റ്റ് അധ്യാപികമാരായി കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന കീർത്തന, കാവ്യ എന്നിവർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര നടപടി. കീർത്തനയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.

കഴിഞ്ഞ മാസം 28-ന് രണ്ട് ഗ്രാം എംഡിഎംഎയുമായി വടകര ആവിക്കൽ ബീച്ച് സ്വദേശിയായ സഫ്വാൻ എന്ന യുവാവിനെ പോലീസ് പിടികൂടിയതോടെയാണ് ലഹരി ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പോലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ തിരച്ചിലിൽ, ഇയാളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലാണ് അധ്യാപികമാരുടെ പങ്കിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

Stories you may like

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പോലീസും ഡാൻസാഫ് (DANSAF) സ്ക്വാഡും ചേർന്ന് നടത്തിയ വിദഗ്ധ അന്വേഷണത്തിൽ ഹൈടെക് രീതിയിലാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നതെന്ന് വ്യക്തമായി. മയക്കുമരുന്ന് ആവശ്യപ്പെടുന്നവർക്ക് ക്യൂആർ കോഡ് അയച്ചുകൊടുത്ത് കീർത്തനയുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുകയാണ് ആദ്യ ഘട്ടം. പണം ലഭിച്ചതായി ഉറപ്പായാൽ ലഹരി കൈമാറേണ്ട സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ ഉപഭോക്താക്കൾക്ക് അയച്ചു നൽകും. നിശ്ചിത ലൊക്കേഷനിൽ ആളുകളെത്തുമ്പോൾ സംഘത്തിലെ മറ്റൊരാൾ അവിടെയെത്തി എംഡിഎംഎ കൈമാറുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി.

കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തുന്ന വൻ തുക പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തി. ലഹരി മാഫിയയുമായി കാവ്യയ്ക്ക് നേരിട്ട് വൻ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളുമുണ്ടെന്നാണ് നിഗമനം. സ്കൂളുകളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ട അധ്യാപികമാർ തന്നെ മയക്കുമരുന്ന് മാഫിയയുടെ പ്രധാന ഇടനിലക്കാരായത് പോലീസിനെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റ് അധ്യാപകർക്കോ പ്രാദേശിക ശൃംഖലയ്ക്കോ പങ്കുണ്ടോയെന്ന കാര്യം വടകര പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Tags: KAVYA KEERTHANA
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

Latest News

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies