Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

by Brave India Desk
Jul 30, 2026, 12:25 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ കാലങ്ങളായി ഇന്ത്യക്കെതിരെ തൊടുത്തുവിട്ടിരുന്ന ഭീകരവാദത്തിന്റെ വിഷപ്പല്ലുകൾ ഒടുവിൽ സ്വന്തം രാജ്യത്തിന്റെ തന്നെ കഴുത്തിൽ കുടുങ്ങിയെന്ന ഞെട്ടിക്കുന്ന കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ രാഷ്ട്രീയ കാര്യ ഉപദേശകൻ റാണ സനാവുള്ള. “ഇന്ത്യയെ ചോരകുടിപ്പിക്കാൻ വേണ്ടി മുൻപ് ഞങ്ങൾ തന്നെ മുജാഹിദീനുകളെ സൃഷ്ടിച്ച് പോരിനിറക്കി, എന്നാൽ ഇന്ന് ആ ആയുധങ്ങൾ പാകിസ്താന് നേരെ തന്നെയാണ് തിരിഞ്ഞിരിക്കുന്നത്,” എന്ന റാണ സനാവുള്ളയുടെ വീഡിയൊ പ്രസ്താവനയാണ് ഇപ്പോൾ ആഗോളതലത്തിൽ വൻ വിവാദമായി മാറിയിരിക്കുന്നത്. പാകിസ്താൻ കയ്യേറിയ ജമ്മു കശ്മീരിൽ (PoJK) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷമായ കലാപവും ജനകീയ പ്രക്ഷോഭവും നടക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് നാണക്കേടുണ്ടാക്കുന്ന ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Stories you may like

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

പാക് ടെലിവിഷൻ ചാനലായ ‘ജിയോ ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് പാക് ഉദ്യോഗസ്ഥർ ഇതുവരെ പരസ്യമായി പറയാൻ മടിച്ചിരുന്ന ഈ പച്ചയായ സത്യം സനാവുള്ള തുറന്നടിച്ചത്. “പോയി പൊരുതൂ എന്ന് പറഞ്ഞ് ഞങ്ങൾ പരിശീലനം നൽകി അയച്ചവർ അന്നുതൊട്ട് ഇന്ന് വരെ നമ്മുടെ സ്വന്തം സ്ഥലത്താണ് കിടക്കുന്നത്. ഇന്നും ആയുധങ്ങളുമായി നടക്കുന്ന ഇക്കൂട്ടർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോ ജനക്ഷേമ താൽപ്പര്യങ്ങളോ ഇല്ല. സാധാരണക്കാരായ ജനങ്ങളെ മനുഷ്യകവചമാക്കി മാറ്റി കളി കളിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത്തരം ഗ്രൂപ്പുകൾക്കെതിരെ കർശനമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയല്ലാതെ ക്രമസമാധാനം വീണ്ടെടുക്കാൻ പാകിസ്താന് മുന്നിൽ മറ്റ് വഴികളില്ല,” എന്നും സനാവുള്ള കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ അധീന കശ്മീരിൽ (PoK) നടക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള അസംബ്ലി തിരഞ്ഞെടുപ്പ് വൻ അക്രമസംഭവങ്ങൾക്കും കൊലപാതകങ്ങൾക്കും വഴിവെച്ച പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ജൂലൈ 27-ന് മിർപൂർ ഡിവിഷനിൽ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപതോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യാപകമായ വോട്ടുതട്ടിപ്പും ബൂത്ത് പിടുത്തവും നടന്നതായി ആരോപിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ജമ്മു ആൻഡ് കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ പണപ്പെരുപ്പത്തിനും പാക് ഭരണകൂടത്തിന്റെ വ്യാജ തിരഞ്ഞെടുപ്പ് നാടകങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭമാണ് മേഖലയിൽ നടക്കുന്നത്.

ഇന്ത്യ ദശാബ്ദങ്ങളായി ആഗോള വേദികളിൽ ഉന്നയിക്കുന്ന ‘പാകിസ്താൻ്റെ പ്രോക്സി ഭീകരവാദം’ എന്ന യാഥാർത്ഥ്യത്തെ ശരിവെക്കുന്നതാണ് സനാവുള്ളയുടെ ഈ പരാമർശം. സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലം മുതൽ ഇന്ത്യക്കെതിരെ ഭീകരരെ റിക്രൂട്ട് ചെയ്തും പരിശീലനം നൽകിയും അതിർത്തി കടത്തിവിട്ടിരുന്ന പാക് സൈനിക ആസൂത്രണം (Rawalpindi Playbook) ഒടുവിൽ സ്വന്തം നാട്ടിൽ തന്നെ നാശം വിതയ്ക്കുകയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സ്വന്തം വിതച്ച വിഷവിത്തുകൾ കൊയ്യേണ്ടി വന്ന അവസ്ഥയിലാണ് നിലവിൽ പാകിസ്താൻ ഉഴലുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകരും വിലയിരുത്തുന്നു.

Tags: Pak PM aide Rana Sanaullah
Share
Tweet
Send
Share

Latest stories from this section

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

Latest News

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies