Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

by Brave India Desk
Aug 10, 2026, 04:59 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ബിഎസ്എഫ് (BSF) അതിർത്തിയിൽ വെച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതിന് പ്രതികാരമായി ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന് തേയിലത്തോട്ടം ഉടമയായ കർഷകനെ തട്ടിയെടുത്ത് ബംഗ്ലാദേശ് പൗരന്മാർ. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലാണ് അതിർത്തി സുരക്ഷാ സേനയെയും പ്രദേശവാസികളെയും ഒരുപോലെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ജൽപായ്ഗുരി രാജ്ഗഞ്ച് ബ്ലോക്കിലെ കുക്കുർജാൻ ഗ്രാമപഞ്ചായത്തിലെ തസർപാറ സ്വദേശിയായ ദീപങ്കർ ഗോപ് (35) എന്ന കർഷകനെയാണ് അതിർത്തി കടന്നെത്തിയ സംഘം ബലമായി ബംഗ്ലാദേശിലേക്ക് കടത്തിക്കൊണ്ടുപോയത്.

Stories you may like

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

ബിഎസ്എഫിന്റെ ചൗൽഹാട്ടി ഔട്ട്‌പോസ്റ്റിന്റെ പരിധിയിലുള്ള, അതിർത്തി വേലിയിൽ നിന്ന് വെറും 150 യാർഡ് മാത്രം അകലെയുള്ള സ്വന്തം തേയിലത്തോട്ടത്തിൽ കീടനാശിനി തളിക്കുന്നതിനിടെയാണ് ദീപങ്കർ ആക്രമിക്കപ്പെട്ടത്. പതിനഞ്ചിലധികം വരുന്ന ബംഗ്ലാദേശി പൗരന്മാർ ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറി ദീപങ്കറിനെ വളയുകയും ബലപ്രയോഗത്തിലൂടെ അതിർത്തി കടത്തി ബംഗ്ലാദേശിലെ പഞ്ചഗഡ് ജില്ലയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തടവിലാക്കപ്പെട്ട ദീപങ്കർ ഗോപിനൊപ്പം നിൽക്കുന്ന ബംഗ്ലാദേശ് നിവാസികൾ, കഴിഞ്ഞ വ്യാഴാഴ്ച ബിഎസ്എഫ് അറസ്റ്റ് ചെയ്ത തമീസ് ഉദ്ദീൻ എന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യ മോചിപ്പിക്കുന്നത് വരെ ദീപങ്കറിനെ വിട്ടുനൽകില്ലെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. സംഭവം നടക്കുമ്പോൾ ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയായ ബിജിബി (BGB) ഉദ്യോഗസ്ഥരും പ്രദേശവാസികൾക്കൊപ്പം നിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ചൗൽഹാട്ടി അതിർത്തിയിലെ വേലി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തമീസ് ഉദ്ദീൻ എന്നയാളെ ബിഎസ്എഫ് പിടികൂടി പോലീസിന് കൈമാറിയത്. ഇതിന് പകരം വീട്ടാനാണ് ഇപ്പോൾ ഇന്ത്യൻ കർഷകനെ ത തട്ടിയെടുത്തിരിക്കുന്നത്.

സംഭവം നടന്ന ശനിയാഴ്ച വൈകുന്നേരം ബിഎസ്എഫ് അധികൃതർ ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയുമായി (BGB) അടിയന്തര ഫ്ലാഗ് മീറ്റിംഗ് നടത്തിയെങ്കിലും കർഷകന്റെ മോചനം സാധ്യമാക്കാനായില്ല. കർഷകനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ബിഎസ്എഫ് നിരന്തരം നയതന്ത്ര തലത്തിൽ ബന്ധപ്പെട്ടുവരികയാണ്.

തട്ടിക്കൊണ്ടുപോകൽ പ്രതികാര നടപടിയാകാൻ സാധ്യതയുണ്ടെന്ന് രാജ്ഗഞ്ച് എംഎൽഎ ദിനേശ് സർക്കാർ വ്യക്തമാക്കിയപ്പോൾ, സംസ്ഥാന സർക്കാർ ബിഎസ്എഫുമായി ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ദീപങ്കറിനെ ഉടൻ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത സഹമന്ത്രി ആനന്ദ ബർമൻ അറിയിച്ചു. അതേസമയം, സ്വന്തം രാജ്യത്തെ ഭൂമിയിൽ ജോലി ചെയ്യാൻ പോലും കർഷകർക്ക് സുരക്ഷയില്ലാത്ത സ്ഥിതിയാണെന്ന് ജൽപായ്ഗുരി ജില്ലാ സ്മോൾ ടീ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജോയ് ഗോപാൽ ചക്രവർത്തി ആരോപിച്ചു. അതിർത്തി മേഖലകളിൽ ജോലി ചെയ്യുന്ന കർഷകരുടെ സുരക്ഷ ഉറപ്പാക്കാൻ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം അതിർത്തി ഗ്രാമങ്ങളിൽ വൻ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags: Bangladeshis
Share
Tweet
SendShare

Latest stories from this section

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

‘ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’ ; ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു

Latest News

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടി. ജി. മോഹൻദാസിന് ജാമ്യം

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies