Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

by Brave India Desk
Aug 10, 2026, 07:13 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

1999 മെയ് 27. മഞ്ഞിൻ കണങ്ങൾ മൂടിയ കാർഗിൽ മലനിരകളിൽ യുദ്ധത്തിന്റെ പുകപടലങ്ങൾ ആകാശത്തോളം ഉയർന്ന സമയം. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന നടപ്പിലാക്കിയ ചരിത്രപ്രസിദ്ധമായ ‘ഓപ്പറേഷൻ സഫേദ് സാഗറി’ന്റെ (Operation Safed Sagar) ഭാഗമായി ഭട്ടാ ലൊക്കേഷനിൽ നിന്ന് വിമാനങ്ങൾ ആകാശത്തേക്ക് കുതിച്ചുയർന്നു. വ്യോമസേനയുടെ സ്പെഷ്യലിസ്റ്റ് ഫോട്ടോ-റെക്കനൈസൻസ് യൂണിറ്റായ ‘ഗോൾഡൻ ആരോസ്’ 17-ാം നമ്പർ സ്ക്വാഡ്രന്റെ മുന്നണി പോരാളിയായി സ്ക്വാഡ്രൻ ലീഡർ അജയ് അഹൂജ തൻ്റെ മിഗ്-21 വിമാനത്തിലുണ്ടായിരുന്നു. ബാത്താലിക് സെക്ടറിലെ ശത്രുകേന്ദ്രങ്ങളുടെ ചിത്രങ്ങൾ പകർത്തി മടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് പറന്നിരുന്ന മിഗ്-27L വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ. നചികേതയ്ക്ക് ശത്രുമേഖലയിലേക്ക് തെറിച്ചു വീഴേണ്ടി വന്നത്.

Stories you may like

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

സ്വന്തം സുരക്ഷ നോക്കി ബേസിലേക്ക് മടങ്ങാൻ അവസരമുണ്ടായിട്ടും, അപകടത്തിൽപ്പെട്ട സഹപ്രവർത്തകനെ ശത്രുക്കൾക്ക് വിട്ടുകൊടുക്കാൻ അഹൂജയുടെ മനസ്സ് സമ്മതിച്ചില്ല. പ്രദേശത്ത് തോളിൽ നിന്ന് തൊടുത്തുവിടാവുന്ന ഉപരിതല-വായു മിസൈലുകൾ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്ന കടുത്ത മുന്നറിയിപ്പ് ലഭിച്ചിട്ടും, തൻ്റെ കൂടെയുണ്ടായിരുന്ന രണ്ടാമത്തെ വിമാനത്തെ തിരികെ അയച്ച് അഹൂജ തനിച്ചു നിരീക്ഷണം തുടർന്നു. നചികേത വീണ സ്ഥലം കൃത്യമായി കണ്ടെത്തി രക്ഷാപ്രവർത്തനത്തിനെത്തുന്ന ഹെലികോപ്റ്ററുകൾക്ക് വഴി കാട്ടുന്നതിനായി അദ്ദേഹം അപകടകരമായ ആകാശസീമയിൽ വട്ടംചുറ്റി പറന്നുകൊണ്ടിരുന്നു. ഒടുവിൽ ലക്ഷ്യം പൂർത്തിയാക്കുന്നതിനിടെ പാകിസ്താന്റെ ‘സ്റ്റിംഗർ’ മിസൈൽ അഹൂജയുടെ മിഗ്-21 വിമാനത്തിൽ വന്നുപതിച്ചു. വിമാനം തകരുമ്പോഴും തൻ്റെ ലൊക്കേഷൻ നിയന്ത്രണ മുറിയിലേക്ക് സന്ദേശമായി അയച്ച ശേഷമാണ് അഹൂജ പാരച്യൂട്ട് വഴി താഴേക്ക് കുതിച്ചത്.

ശക്തമായ കാറ്റ് കാരണം പാക് അധിനിവേശ കശ്മീരിൽ  ലാൻഡ് ചെയ്യേണ്ടി വന്ന അജയ് അഹൂജയെ പാകിസ്താൻ സൈന്യം തടവിലാക്കുകയായിരുന്നു. തുടർന്ന് അന്താരാഷ്ട്ര ജനീവ കരാറുകളെല്ലാം കാറ്റിൽപ്പറത്തി, ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ നെഞ്ചിലും തലയിലും വെടിയുതിർത്ത് പാക് സൈനികർ അദ്ദേഹത്തെ വധിക്കുകയായിരുന്നു. പിന്നീട് ഇന്ത്യക്ക് വിട്ടുനൽകിയ ഭൗതികശരീരത്തിൽ നിന്നാണ് ലാൻഡിംഗിനിടെ കാലിന് പരിക്കേറ്റ അഹൂജയെ ജീവനോടെ പിടികൂടി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. സ്വന്തം ജീവൻ തൃണവൽഗണിച്ച് സഹപ്രവർത്തകനായി പോരാടിയ അജയ് അഹൂജയ്ക്ക് രാജ്യം മരണാനന്തര ബഹുമതിയായി ‘വീരചക്ര’ നൽകി ആദരിച്ചു.

രാജസ്ഥാനിലെ കോട്ടയിൽ ജനിച്ചു വളർന്ന്, നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെ യുദ്ധവിമാന പൈലറ്റായി ഉയർന്ന അഹൂജ, ആയിരത്തിലധികം മണിക്കൂറുകൾ യുവ പൈലറ്റുമാരെ പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ള മിടുക്കനായ ഓഫീസറായിരുന്നു. വിവാഹശേഷമുള്ള ആദ്യ നാളുകളിൽ ഭാര്യ അൽക്കയോട് അഹൂജ തമാശയായി പറഞ്ഞ ഒരു വാക്കുണ്ടായിരുന്നു; “നീ എന്റെ രണ്ടാമത്തെ ഭാര്യയാണ്, ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ ഭാര്യ”. മാതൃരാജ്യത്തോടുള്ള ആ അഗാധമായ പ്രണയം അഹൂജ തൻ്റെ രക്തം കൊണ്ട് തെളിയിച്ചു. അന്ന് അഹൂജ ജീവൻ പണയംവെച്ച് തിരഞ്ഞ നചികേത പിന്നീട് എട്ടു ദിവസങ്ങൾക്ക് ശേഷം ശത്രുക്കളുടെ തടവിൽ നിന്ന് മോചിതനായി മാതൃരാജ്യത്തേക്ക് മടങ്ങിയെത്തി.

വർഷങ്ങൾക്കിപ്പുറം, കാർഗിൽ യുദ്ധത്തിലെ വ്യോമസേനയുടെ ധീരമായ പോരാട്ടങ്ങളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന വെബ് സീരീസിലൂടെ അജയ് അഹൂജയുടെ അനശ്വരമായ ഓർമ്മകൾ വീണ്ടും ജനഹൃദയങ്ങളിൽ ആളിപ്പടരുകയാണ്. പ്രശസ്ത താരം സിദ്ധാർത്ഥ് ആണ് അജയ് അഹൂജയായി സ്ക്രീനിൽ തകർപ്പൻ അഭിനയം കാഴ്ചവെച്ചിരിക്കുന്നത്. ചിത്രീകരണത്തിന് മുന്നോടിയായി അഹൂജയുടെ വീട് സന്ദർശിച്ച സിനിമാ പ്രവർത്തകർക്ക്, അദ്ദേഹം ഉപയോഗിച്ചിരുന്ന യഥാർത്ഥ വ്യോമസേനാ വിംഗ് ബാഡ്ജ് കൈമാറിക്കൊണ്ടാണ് ഭാര്യ അൽക്ക അഹൂജ ആശംസകൾ അറിയിച്ചത്. സ്ക്രീനിൽ സിദ്ധാർത്ഥ് ധരിച്ചിരിക്കുന്നത് അജയ് അഹൂജ നെഞ്ചോട് ചേർത്തുവെച്ച ആ യഥാർത്ഥ വിംഗ് ബാഡ്ജ് തന്നെയാണ്. മാതൃരാജ്യത്തിന്റെ അതിർത്തികളിൽ കാവലാളായി ജീവൻ വെടിഞ്ഞ ആ ധീര യോദ്ധാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഭാരതം എന്നും തലകുനിക്കുന്നു.

Tags: Ajay Ahuja
Share
Tweet
Send
Share

Latest stories from this section

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

Latest News

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies