Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പാർലമെന്റിൽ ഏത് ചർച്ചയ്ക്കും തയ്യാർ, പക്ഷേ രാഹുലിന് താൽപര്യം സഭ തടസ്സപ്പെടുത്തുന്നതിൽ മാത്രം ; പ്രതിപക്ഷം ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് അമിത് ഷാ

by Brave India Desk
Aug 12, 2026, 01:41 pm IST
in News, India
amith sha

amith shah

Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : രാജ്യത്തെ ബാധിക്കുന്ന ഏത് വിഷയത്തിലും പാർലമെന്റിൽ തുറന്ന ചർച്ചയ്ക്ക് ഭരണകൂടം സന്നദ്ധമാണെന്നും, സ്പീക്കർ സമയം അനുവദിച്ചാൽ 24 മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സജ്ജനാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷം ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ആരോപിച്ച അമിത് ഷാ, വസതിയിലും ചേംബറിലും താൻ നിരന്തരം ലഭ്യമായിട്ടും പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് സഭയോടുള്ള അനാദരവാണെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് താല്പര്യം സഭ തടസ്സപ്പെടുത്തുന്നതിൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ കേന്ദ്ര സർക്കാരിന്റെയും ആഭ്യന്തരമന്ത്രിയുടെയും ഈ ചർച്ചാ വാഗ്ദാനത്തെ തികഞ്ഞ പുച്ഛത്തോടെയും കർശനമായ നിലപാടുകളോടെയുമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിക്കളഞ്ഞത്. പൊതുവായ വിഷയങ്ങളിൽ അമിത് ഷായുടെ സങ്കൽപ്പികമായ കഥകളും പ്രസംഗങ്ങളും കേൾക്കാൻ തങ്ങൾക്കും രാജ്യത്തിനും യാതൊരു താൽപ്പര്യവുമില്ലെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി തുറന്നടിച്ചു. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകളും ആണിയടിച്ച ലാത്തികളും ഉപയോഗിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. അമിത് ഷായുടെ ഉത്തരവോടെയാണ് ഇത് നടന്നതെങ്കിൽ അദ്ദേഹം കുറ്റക്കാരനാണെന്നും, അറിഞ്ഞില്ലെങ്കിൽ അയോഗ്യനാണെന്നും ആരോപിച്ച രാഹുൽ, അദ്ദേഹം രാജിവെക്കുകയാണ് വേണ്ടതെന്ന് കൂട്ടിച്ചേർത്തു.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

സഭയിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും ജെ.പി നദ്ദയും സഭയെ അറിയിച്ചെങ്കിലും, കേവലം ചർച്ചയല്ല മറിച്ച് വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാപ്പുപറച്ചിലും അയോധ്യ രാമക്ഷേത്ര നിധി തട്ടിപ്പുമായി ബന്ധപ്പെട്ട ചർച്ചയുമാണ് തങ്ങളുടെ പ്രാഥമിക ആവശ്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി. പ്രതിപക്ഷം ഓരോ ദിവസവും ഉന്നയിക്കുന്ന ആവശ്യങ്ങൾ മാറ്റിപ്പറഞ്ഞ് സഭയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയുമാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. വിഷയത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചുനിന്നതോടെ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വാഗ്വാദങ്ങളും അനിശ്ചിതത്വങ്ങളും തുടരുകയാണ്.

Tags: rahul gandhiAmit ShahParliament monsoon sessioncongress
Share
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies