Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

by Brave India Desk
Aug 17, 2026, 06:49 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ദിമാഗി നക്സൽ’ പരാമർശത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തെ വിമർശിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരത്തിന്റെ നിലപാടിനെതിരെയാണ് റിജിജു രംഗത്തെത്തിയത്. നക്സലിസത്തെ രാജ്യത്തിന്റെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളിയായി വിശേഷിപ്പിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണമെന്നും റിജിജു ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദിമാഗി നക്സൽ’ എന്ന പരാമർശം നടത്തിയത്. കാടുകളിൽ പ്രവർത്തിച്ചിരുന്ന സായുധ നക്സലിസത്തെ ഇല്ലാതാക്കുന്നതിൽ രാജ്യം വിജയിച്ചെങ്കിലും, അക്രമവും അരാജകത്വവും സൃഷ്ടിക്കാൻ അവസരം തേടുന്ന ‘ദിമാഗി നക്സലുകൾ’ ഇപ്പോഴും ഉണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

Stories you may like

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

ഇതിന് പിന്നാലെ പി. ചിദംബരം, “ഞാൻ ഒരു ദിമാഗി നക്സൽ ആയതിൽ അഭിമാനിക്കുന്നു” എന്ന പ്രതികരണവുമായി രംഗത്തെത്തി. ‘അർബൻ നക്സൽ’, ‘ആന്ദോളൻജീവി’, ‘ടുക്ഡെ ടുക്ഡെ ഗ്യാങ്’ തുടങ്ങിയ പഴയ ആരോപണങ്ങളുടെ പുതിയ രൂപമാണ് ‘ദിമാഗി നക്സൽ’ എന്ന പ്രയോഗമെന്നും ചിദംബരം വിമർശിച്ചു. ഇത്തരം വിശേഷണങ്ങൾ നേരത്തെ പ്രതിപക്ഷത്തിനെതിരെയാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചിദംബരത്തിന്റെ പ്രതികരണത്തിനെതിരെ കിരൺ റിജിജു ശക്തമായി രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെയാണ് പ്രധാനമന്ത്രി ‘ദിമാഗി നക്സലുകൾ’ എന്ന് വിശേഷിപ്പിച്ചതെന്ന വ്യാഖ്യാനം തെറ്റാണെന്ന് റിജിജു പറഞ്ഞു. മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയും ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുകയും ചെയ്യുന്നവർ, വിഘടനവാദികൾക്കൊപ്പം നിൽക്കുന്നവർ, ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുന്നവർ, വടക്കുകിഴക്കൻ ഇന്ത്യയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വേർപ്പെടുത്താനുള്ള ആശയങ്ങളെ പിന്തുണയ്ക്കുന്നവർ എന്നിവരെയാണ് പ്രധാനമന്ത്രിയുടെ പരാമർശം ലക്ഷ്യമിട്ടതെന്നാണ് റിജിജുവിന്റെ വിശദീകരണം.

2006 ഏപ്രിൽ 13-ന് പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് നടത്തിയ പ്രസ്താവനയും റിജിജു ഓർമിപ്പിച്ചു. “നക്സലിസം നമ്മുടെ രാജ്യം ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളിയാണെന്ന് പറയുന്നത് അതിശയോക്തിയാകില്ല” എന്നായിരുന്നു അന്ന് മൻമോഹൻ സിങ്ങിന്റെ പരാമർശമെന്ന് റിജിജു ചൂണ്ടിക്കാട്ടി.

മൻമോഹൻ സിങ് തന്നെ നക്സലിസത്തിന്റെ അപകടത്തെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഇപ്പോഴത്തെ കോൺഗ്രസ് നിലപാട് വൈരുദ്ധ്യപൂർണമാണെന്നാണ് റിജിജുവിന്റെ ആരോപണം. അതിനാൽ കോൺഗ്രസ് ഡോ. മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും മുദ്രകുത്താനുള്ള ശ്രമമാണ് ഇത്തരം പ്രയോഗങ്ങളെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ഇതോടെ നക്സലിസം, രാഷ്ട്രീയ വിയോജിപ്പ്, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളെ ചുറ്റിപ്പറ്റി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് വീണ്ടും ശക്തമായിരിക്കുകയാണ്.

Tags: congressmanmohan singh
Share
Tweet
SendShare

Latest stories from this section

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

Latest News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies