മോസ്കോ: തീവ്രവാദ വിരുദ്ധ പോരാട്ടത്തിലെ ചൈനയുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസുദ് അസറിനെ വിലക്കുവാന്‍ ഐക്രരാഷ്ടസഭയില് നടത്തിയ നീക്കം ചൈന വിറ്റോചെയ്ത നടപടിക്കെതിരെ 14ാമത് റഷ്യ,ഇന്ത്യ,ചൈന വിദേശകാര്യ മന്ത്രി മാരുടെ യോഗത്തെ അഭിസംബോധനചെയ്തുകൊണ്ട് സുഷമാ സ്വരാജ് ആഞ്ഞടിച്ചു. ചൈനയുടെ ഇരട്ടതാപ്പ് ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ലോകത്തിന് തന്നെ തിരിച്ചടിയാകുമെന്നും സുഷമ പറഞ്ഞു
റഷ്യയും ഇന്ത്യയും ചൈനയും മറ്റ് വിദേശ രാജ്യങ്ങളും യുഎന്നും നടത്തുന്ന തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്&നേത്യത്വം നല്‍കണം. യു എന്‍ സുരക്ഷാ സമതിയില്‍ ഈ വിഷയം ഉയര്‍ത്തുന്നതിന് റഷ്യയുടെയും ചൈനയുടെയും പിന്തുണ സുഷമ സ്വരാജ് ആവശ്യപ്പെട്ടു. തീവ്രവാദത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന പോരാട്ടത്തിന് ചൈനയുടെയും റഷ്യയുടെയും സഹായങ്ങള്‍ വേണമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
;ഇന്ത്യയും ചൈനയും റഷ്യയും തീവ്രവാദത്തിന്റെ ഇരകളാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വാര്‍ത്ത സമ്മേളനത്തിലെ ഒരു ചോദ്യത്തിനു മറുപടിയായി സുഷമാ പറഞ്ഞു.
Discussion about this post