Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഫോണിൽ ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്നവരാണോ? ഓഗസ്റ്റ് 24 മുതൽ കളി മാറും! കേന്ദ്രത്തിന്റെ വൻ നീക്കം

by Brave India Desk
Aug 21, 2026, 07:25 am IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്ത് വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾക്കും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും തടയിടാൻ കേന്ദ്ര ടെലികോം മന്ത്രാലയം (DoT) കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. ഓഗസ്റ്റ് 24 മുതൽ ഒരു വ്യക്തിയുടെ പേരിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ സിം കാർഡുകൾ ഉണ്ടെങ്കിൽ, അവർക്ക് പുതിയ കണക്ഷൻ നൽകുന്നത് ടെലികോം കമ്പനികൾ പൂർണ്ണമായും നിർത്തിവെയ്ക്കും. ഇതിനായുള്ള കർശന നിർദ്ദേശം ബിഎസ്എൻഎൽ, ജിയോ, എയർടെൽ, വിഐ ഉൾപ്പെടെയുള്ള എല്ലാ ടെലികോം സേവന ദാതാക്കൾക്കും ടെലികോം വകുപ്പ് നൽകിക്കഴിഞ്ഞു.

നിലവിലെ നിയമപ്രകാരം ഇന്ത്യയിൽ ഒരാൾക്ക് സ്വന്തം പേരിൽ പരമാവധി 9 സിം കാർഡുകൾ വരെ കൈവശം വെക്കാം.എന്നാൽ ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ ഈ പരിധി 6 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഈ പരിധി ഇതിനകം പിന്നിട്ട ഉപഭോക്താക്കൾ പുതിയ സിമ്മിനായി അപേക്ഷിച്ചാൽ, അനുവദനീയമായ കണക്ഷനുകളുടെ എണ്ണം കഴിഞ്ഞുവെന്ന വിവരമറിയിച്ച് അപേക്ഷ ഉടനടി നിരസിക്കും.

Stories you may like

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ ടെലികോം മന്ത്രാലയത്തിന്റെ പ്രത്യേക ‘ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം’ (DIP) ഉപയോഗിക്കാനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എല്ലാ ടെലികോം ഓപ്പറേറ്റർമാരുടെയും ഉപഭോക്തൃ വിവരങ്ങൾ സംയോജിപ്പിച്ചിരിക്കുന്ന സംവിധാനമാണിത്. ഓഗസ്റ്റ് 23 മുതൽ പരിധി കടന്ന ഉപഭോക്താക്കളുടെ ഫോട്ടോകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിഐപി പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. അപേക്ഷകർ നൽകുന്ന വിവരങ്ങൾ പരിശോധിക്കാനും തട്ടിപ്പുകൾ തടയാനും ഇത് വഴിയൊരുക്കും.

പുതിയ സിം എടുക്കുമ്പോൾ സമർപ്പിക്കുന്ന കസ്റ്റമർ ആപ്ലിക്കേഷൻ ഫോമിൽ (CAF) നിലവിൽ തങ്ങളുടെ പേരിൽ എത്ര കണക്ഷനുകൾ ഉണ്ടെന്ന കാര്യം ഉപഭോക്താക്കൾ കൃത്യമായി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ടെലികോം കമ്പനികൾ ഓഗസ്റ്റ് 24 മുതൽ സാങ്കേതിക തടസ്സങ്ങൾ ഇല്ലാതെ ഈ നിയന്ത്രണം നടപ്പിലാക്കണം. സാങ്കേതിക സംവിധാനങ്ങൾ പൂർണ്ണമായി സജ്ജീകരിക്കുന്നതിന് മുൻപ് പരിധിയിലധികം സിമ്മുകൾ ആർക്കെങ്കിലും ആക്റ്റിവേറ്റ് ആയിട്ടുണ്ടെങ്കിൽ, ആ കണക്ഷനുകൾ അടിയന്തരമായി നിർത്തിവെക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് ആളുകളുടെ പേരിൽ മറ്റുള്ളവർ സിം എടുക്കുന്ന സാഹചര്യം ഒഴിവാക്കാനും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾക്ക് തടയിടാനുമാണ് കേന്ദ്രം ഈ നീക്കം ശക്തമാക്കുന്നത്.

Tags: simSimcards
Share
Tweet
Send
Share

Latest stories from this section

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

Latest News

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies