ഡല്‍ഹി: ചരിത്ര പ്രധാന്യമുള്ള കോഹിനൂര്‍ രത്‌നത്തിന് അവകാശവാദമുന്നയിക്കാനില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് അതൃപ്തി. കൊഹിനൂര്‍ രത്‌നം സംബന്ധിച്ച വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. കാകതീയ രാജവംശത്തിന്റെ കാലഘട്ടത്തിലാണ് കോഹിനൂര്‍ രത്‌നം ഗുണ്ടൂര്‍ ഖനിയില്‍നിന്ന് ഖനനം ചെയ്ത് എടുത്തത്. അവസാനം ഇത് രഞ്ജിത് സിംഗ് രാജാവിന്റെ കയ്യിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് രോധബാധിതനായ അദ്ദേഹം രോഗമനത്തിനായി ജഗന്നാഥ മന്ദിറിന് ദാനം നല്‍കുകയായിരുന്നു.-സ്വാമി പറഞ്ഞു. രത്‌നം ബ്രിട്ടിഷുകാര്‍ക്ക് സമ്മാനിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നതില്‍ താന്‍ ലജ്ജിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോഹിനൂര്‍ രത്‌നത്തിന്റെ ഉടമസ്ഥാവാകാശം സംബന്ധിച്ച് അവകാശവാദത്തിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. കോഹിനൂര്‍ രത്‌നം ബ്രിട്ടിഷുകാര്‍ മോഷ്ടിച്ചതല്ലെന്നും മഹാരാജ രഞ്ജിത്ത് സിംഗ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതാണെന്നും സോളിസിറ്റര്‍ ജനറലാണ് കോടതിയെ അറിയിച്ചത്.
നേരത്തെ കോഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ഇക്കാര്യത്തില്‍ ആറാഴ്ച്ചക്കകം നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post