ഡല്‍ഹി: കോഹിനൂര്‍ രത്നം ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.. രത്നം ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിറകെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. കൊഹിന്നൂര്‍ രത്നം മോഷ്ടിക്കപ്പെട്ടതല്ലെന്നും, സിഖ് രാജാവായ രഞ്ജിത് സിംഗ് ബ്രിട്ടണ് നല്‍കിയതാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീകോടതിയില്‍ വ്യക്തമാക്കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. കോഹിനൂര്‍ രത്നം ഉള്‍പ്പെടെ ബ്രിട്ടന്റെ കൈവശമുള്ള അമൂല്യമായ ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഓള് ഇന്ത്യ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് നല്കിയ ഹര്‍ജി സുപ്രിം കോടതി പരിഗണിക്കുകയാണ്.
1849ലാണ് മഹാരാജാ രഞ്ജിത് സിംഗില്‍ നിന്നും ഈസ്റ്റ് ഇന്ത്യാ കമ്പനി കോഹിനൂര്‍ സ്വന്തമാക്കുന്നത്. ബ്രിട്ടണിലെ ടവര്‍ ഓഫ് ലണ്ടനിലാണ് ഇപ്പോള്‍ കോഹിനൂര്‍ ഉള്ളത്. നിലവില്‍ നാല് രാജ്യങ്ങളാണ് ഈ രത്നത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് രംഗത്തുള്ളത്.
Discussion about this post