കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സ്റ്റേ നീട്ടിനല്‍കണമെന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി.നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു,ഈ മാസം 28ന് മുന്‍പ് കേസ് ഒത്തു തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശം നല്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി.
റിപ്പോര്‍ട്ടര്‍ ചാനലില്‍ നിക്ഷേപം നടത്തിയ ലാലി ജോസഫ് തന്റെ ഓഹരികള്‍ നികേഷും ഭാര്യ റാണിയും ചേര്‍ന്ന് വ്യാജരേഖ ചമച്ച് തട്ടിയെടുത്തു എന്ന് ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്കിയ പരാതിയെ തുടര്‍ന്ന് തൊടുപു ഡി.വൈ.എസ്.പി പ്രാഥമിക അന്വേഷണം നടത്തി നികേഷിനും ഭാര്യ റാണിക്കും എതിരെ കേസെടുത്തിരുന്നു. വഞ്ചനാ, വ്യാജ രേഖ ചമയ്ക്കല്‍, തട്ടിപ്പ്, പണം തട്ടിയെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ എഫ്.ഐ.ആര് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു ഈ കേസില്‍ തൊടുപുഴ ജില്ലാ കോടതിയില്‍ നികേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ആ കേസില്‍ വിധി വരുന്ന ദിവസം ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു.
കേസ് ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലായിരുന്നു നികേഷ് കുമാറിനെ അഴീക്കോട് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. വിഷയം യുഡിഎഫും, ബിജെപിയും അഴീക്കോട് മണ്ഡലത്തില്‍ പ്രചരണ വിഷയമാക്കി ഉയര്‍ത്തിയിരുന്നു.
Discussion about this post