Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

by Brave India Desk
Sep 3, 2026, 10:36 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

കീവ് : റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി കീവിൽ വെച്ച് നിർണായക കൂടിക്കാഴ്ച നടത്തി. ഉക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളുടെ വിവരങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്ന കാര്യങ്ങളും ജയശങ്കർ പ്രസിഡന്റ് സെലൻസ്കിയെ ധരിപ്പിച്ചു. യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള സാധ്യമായ വഴികളെക്കുറിച്ചായിരുന്നു ചർച്ചയുടെ പ്രധാന ഊന്നലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത പ്രസിഡന്റ് സെലൻസ്കി യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്നും സമാധാനമാണ് ആവശ്യമെന്നുമുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജയശങ്കറിന്റെ സന്ദർശന സമയത്ത് കീവിൽ റഷ്യൻ ഡ്രോൺ ആക്രമണം ഉണ്ടായെങ്കിലും ഉക്രൈന്റെ വ്യോമസേന പ്രതിരോധം തീർത്തതിനാൽ ഇന്ത്യൻ പ്രതിനിധി സംഘം സുരക്ഷിതരായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ മറ്റ് ലോകശക്തികളും വ്യക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെലൻസ്കി പറഞ്ഞു.

Stories you may like

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

കരിങ്കടലിലെ സുരക്ഷയും സാധാരണ കപ്പൽ ഗതാഗതത്തിനെതിരെയുള്ള ഭീഷണികളും കൂടിക്കാഴ്ചയിൽ വിഷയമായി. സമുദ്രപാതകളെ ആശ്രയിക്കുന്ന രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇരുനേതാക്കളും സമ്മതിച്ചു. കരിങ്കടലിലെ തുറമുഖങ്ങൾ അടയ്ക്കാനുള്ള റഷ്യയുടെ നീക്കം ആഗോള ബന്ധങ്ങളെ ബാധിക്കുന്നുണ്ടെന്നും ഇതിനെതിരെ ഒന്നിച്ചുനിൽക്കണമെന്നും ഉക്രൈൻ ആവശ്യപ്പെട്ടു. സന്ദർശനത്തിന് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ജയശങ്കർ ചർച്ച നടത്തിയിരുന്നു.

​യുദ്ധക്കളത്തിലൂടെ മാത്രം പരിഹാരം കണ്ടെത്താനാകില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ ശാശ്വത സമാധാനം കൈവരിക്കണമെന്നുമാണ് ഇന്ത്യയുടെ ഉറച്ച നിലപാട്. യുദ്ധം നീണ്ടുപോകുന്നത് കൂടുതൽ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും മാത്രമേ കാരണമാകൂ എന്ന് ജയശങ്കർ വ്യക്തമാക്കി. കീവിലെ നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വിദേശകാര്യ മന്ത്രി തന്റെ ഉക്രൈൻ സന്ദർശനം പൂർത്തിയാക്കിയത്.

Tags: S Jaishankarvolodimir zelenskiukrine
Share
Tweet
Send
Share

Latest stories from this section

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies