Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

by Brave India Desk
Sep 17, 2026, 09:48 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ആൺകുട്ടികൾക്കും ലിംഗനിർണ്ണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്കും അവരുടെ ഇഷ്ടാനുസരണം തലമുടി വളർത്താനും വസ്ത്രധാരണം തിരഞ്ഞെടുക്കാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തലമുടിയുടെ നീളത്തിന്റെ പേരിൽ കുട്ടികളെ ക്ലാസിൽ നിന്ന് പുറത്താക്കാനോ മാനസികമായി ബുദ്ധിമുട്ടിക്കാനോ മറ്റ് ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ സ്കൂൾ അധികൃതർക്ക് അവകാശമില്ലെന്ന് കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു. ബാഹ്യരൂപത്തേക്കാൾ ഉപരിയായി കുട്ടികളുടെ പഠന പുരോഗതിക്കും വ്യക്തിത്വ വികസനത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും സമിതി ഓർമ്മിപ്പിച്ചു.

രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ സമർപ്പിച്ച ഹർജിയും കോട്ടക്കൽ സെന്റ് ഹാർട്ട്സ് സ്കൂൾ പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ബാലാവകാശ കമ്മീഷന്റെ ഈ നിർണ്ണായക ഉത്തരവ്. ജെൻഡർ ന്യൂട്രൽ എന്ന് അവകാശപ്പെടുന്ന സ്കൂളുകൾ പോലും ആൺകുട്ടികൾ മുടി വളർത്തുമ്പോൾ വിവേചനം കാണിക്കുന്നു എന്നായിരുന്നു ഇന്ദു മേനോന്റെ പരാതി. പ്ലസ് വൺ വിദ്യാർത്ഥി മുടി വെട്ടാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ആധികാരിക മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ കമ്മീഷനെ സമീപിച്ചത്.

Stories you may like

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

അതേസമയം സ്കൂളുകളിലെ ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കി വെക്കുകയോ ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. മുടിയിൽ ആരോഗ്യത്തിന് ഹാനികരമായ കെമിക്കൽ വസ്തുക്കളോ രാസനിറങ്ങളോ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. വിദ്യാർത്ഥികളുടെയും പ്രതീകങ്ങളുടെയും അഭിപ്രായം കേട്ട് പൊതു മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാനും 45 ദിവസത്തിനകം സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും വിദ്യാഭ്യാസ വകുപ്പിനോട് കമ്മീഷൻ ആവശ്യപ്പെട്ടു.

Tags: Kerala child rights commission
Share
Tweet
Send
Share

Latest stories from this section

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

Latest News

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies