അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 12.75 ലിറ്റർ വ്യാജമദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് വ്യക്തമാക്കി. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട അദ്ദേഹം മാനന്തവാടി ജില്ലാ ജയിലിലാണ് ഉള്ളത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി എക്സൈസ് സംഘം ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.








