പേരാവൂര്‍: വിശപ്പു സഹിക്കാന്‍ കഴിയാതെ കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. പേരാവൂര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നാന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാണ് (15) ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായെന്നും ഇനിയും വിശപ്പു സഹിക്കാന്‍ കഴിയില്ലന്നും എഴുതി വെച്ചതിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
കശുവണ്ടി സീസണായതിനാല്‍ രവിയും മോളിയും ഇളയമകന് അക്ഷയും പന്ന്യാംമലയിലെ തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയതായിരുന്നു. സംഭവ ദിവസം വീടിന് സമീപത്തുള്ള അങ്കണവാടിയില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി നടത്തിയ ക്ലാസില്‍ പങ്കെടുക്കാന്‍ ശ്രുതിപോയിരുന്നു. എല്ലാവരും ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയയെങ്കിലും ഭക്ഷണമില്ലാത്തതിനാല്‍ ശ്രുതി പോയില്ല.
വൈകിട്ട് നാലോടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛമ്മ ഉറങ്ങുകയായിരുന്നു. ഈ സമയമാണു ശ്രുതി തൂങ്ങി മരിച്ചതെന്നു നാട്ടുകാര്‍ പറയുന്നത്.
വിശപ്പ് സഹിക്കാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്ന് നോട്ട്ബുക്കില്‍ മരണക്കുറിപ്പെഴുതി മേശപ്പുറത്തു വെച്ചിരുന്നു. ഇത് പോലീസ് കണ്ടെത്തി.
കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രുതിമോള്‍. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മരണവിവരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തെങ്കിലും മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുത്തില്ല. കുട്ടികള്‍ മാലിന്യങ്ങള്ക്കുമ്പാരങ്ങള്ക്കിടയില് നിന്ന് ഭക്ഷണം വാരി കഴിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതും ഞെട്ടലുണ്ടാക്കിയിരുന്നു.
നിരവധി പ്രതിഷേധങ്ങളാണ് പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ ഉയരുന്നത്.
[fb_pe url=”https://www.facebook.com/vinny.nk/posts/988052584583205?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=1296251457068883&set=a.129936627033711.18336.100000521242243&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=1175787875786244&set=a.158641474167561.32411.100000651297680&type=3&theater” bottom=”30″]
Discussion about this post