ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനായി പുതിയ സമ്മേളനം ഇന്നു ആരംഭിക്കാനിരിക്കെയാണ് പൂര്‍ണ സഹകരണം പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍. എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം 13 വരെയാണ് പാര്‍ലമെന്റ് സമ്മേളനം. ചരക്കുസേവന നികുതി (ജിഎസ്ടി) അടക്കമുള്ള സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ എടുത്തേക്കും. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പാനമ രേഖകള്‍, മദ്യവ്യവസായി വിജയ് മല്യയുടെ നാടുവിടല്‍, ഉത്തരാഖണ്ഡ് പ്രശ്‌നം, വിവിധ സംസ്ഥാനങ്ങളിലെ കൊടുംവരള്‍ച്ച എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തേക്കും.
Discussion about this post