Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

by Brave India Desk
Oct 12, 2026, 03:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹിയിൽ പ്രതിഷേധങ്ങൾക്കും ധർണകൾക്കുമായി മൂന്ന് പുതിയ ഔദ്യോഗിക വേദികൾ നിശ്ചയിച്ച് ഡൽഹി പോലീസ്. പ്രധാനമന്ത്രിയുടെ വസതിക്കും പാർലമെന്റിനും തൊട്ടടുത്തുള്ള ജന്ദർ മന്ദറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി പോലീസ് ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക ഉന്നതതല സമിതിയുടെ കൃത്യമായ നിരീക്ഷണങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് തലസ്ഥാന നഗരിയുടെ സുരക്ഷ മുൻനിർത്തിയുള്ള ഈ നിർണായക തീരുമാനം.

ദേശീയ തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ രാഷ്ട്രീയ നാടകങ്ങളും വഴിയോര തടസ്സങ്ങളും സൃഷ്ടിച്ച് ചാനൽ ക്യാമറകൾക്ക് മുന്നിൽ പ്രഹസനം നടത്താൻ ശ്രമിക്കുന്നവർക്ക്  കനത്ത പ്രഹരമാണ് ഈ തീരുമാനം. വെറും അഞ്ഞൂറോ ആയിരമോ ആളുകളെ കൂട്ടിയിട്ട് ജന്ദർ മന്ദറിലെ ഇടുങ്ങിയ റോഡുകളിൽ വലിയ ജനസഞ്ചയമാണെന്ന വ്യാജ പ്രതീതി സൃഷ്ടിക്കുന്നവർക്കാണ് ഈ തീരുമാനത്തോടെ പണി കിട്ടിയിരിക്കുന്നത്. ഇടുങ്ങിയ തെരുവുകളായതിനാൽ പോലീസ് ഒഴിപ്പിക്കാൻ ശ്രമിക്കുമ്പോൾ തിക്കും തിരക്കുമുണ്ടാക്കി അനാവശ്യ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ സ്ഥിരം തന്ത്രം. പാർലമെന്റിലേക്ക് വെറും രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള ഇവിടെ സമരം ചെയ്ത് പബ്ലിസിറ്റി നേടാനുള്ള സാധ്യതകളാണ് ഇതോടെ അടഞ്ഞത്. ഇനി മുതൽ സമരം നടത്തണമെങ്കിൽ അഞ്ച് കിലോമീറ്റർ അകലെയുള്ള രാം ലീല മൈതാനത്തോ 15 കിലോമീറ്റർ അകലെയുള്ള ബുരാരി ഗ്രൗണ്ടിലോ സിബിഡി ഗ്രൗണ്ടിലോ പോകേണ്ടി വരും.

Stories you may like

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

രാം ലീല മൈതാനം പോലെയുള്ള വലിയ ഗ്രൗണ്ടുകളിൽ 500 പേരെ നിർത്തിയാൽ അത് ക്യാമറയിൽ പോലും കാണില്ലെന്നതാണ്  പ്രക്ഷോഭകരെ അസ്വസ്ഥരാക്കുന്നത്. മാത്രവുമല്ല, രാം ലീല മൈതാനം നിലവിൽ നവരാത്രി ആഘോഷങ്ങൾക്കായി ബുക്ക് ചെയ്തിരിക്കുന്നതിനാൽ ഇനി അടുത്ത ഒരു മാസത്തേക്ക് 15 കിലോമീറ്റർ ദൂരെയുള്ള ബുരാരി ഗ്രൗണ്ടിൽ പോയി കിടക്കേണ്ടി വരും. തലസ്ഥാനത്ത് ചാനൽ ക്യാമറകൾക്ക് മുന്നിൽ വീരവാദം പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിച്ച പ്രതിപക്ഷത്തിന് ദേശീയ സുരക്ഷ ഉയർത്തിപ്പിടിച്ചുള്ള ഈ തീരുമാനം വൻ തിരിച്ചടിയായി മാറി കഴിഞ്ഞു.

Tags: Jantar Mantar
Share
Tweet
Send
Share

Latest stories from this section

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

Latest News

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies