Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

by Brave India Desk
Oct 18, 2026, 01:52 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

വാഷിങ്ടൻ: വർഷങ്ങളായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധം വ്യാപിച്ച് ബഹിരാകാശത്തേക്കും നീളുന്നതായി ആശങ്ക. യുക്രെയ്ൻ സൈന്യത്തിന് നിർണായക വിവരങ്ങളും ഉപഗ്രഹ ചിത്രങ്ങളും നൽകുന്ന അമേരിക്കൻ വാണിജ്യ ഉപഗ്രഹത്തെ റഷ്യൻ സൈനിക ഉപഗ്രഹം അപായകരമായ രീതിയിൽ പിൻതുടരുകയും ഭീഷണി ഉയർത്തുകയും ചെയ്യുന്നതായി ബഹിരാകാശ നിരീക്ഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

റഷ്യൻ വ്യോമസേനയുടെ ‘കോസ്‌മോസ് 2612’ (Kosmos-2612) എന്ന സൈനിക ഉപഗ്രഹമാണ് അമേരിക്കൻ കമ്പനിയുടെ ‘ഐസിഇവൈഇ–എക്സ്36’ (ICEYE-X36) എന്ന ഉപഗ്രഹത്തിന് തൊട്ടടുത്തേക്ക് പാഞ്ഞെത്തിയത്. വെറും മൂന്ന് മൈൽ (ഏകദേശം 4.8 കിലോമീറ്റർ) മാത്രം അകലത്തിലാണ് റഷ്യൻ ഉപഗ്രഹം ഇതിനെ പിന്തുടർന്ന് ട്രാക്ക് ചെയ്യുന്നത്. വ്യാഴാഴ്ച വരെ ഇരു ഉപഗ്രഹങ്ങളും തമ്മിൽ 200 മൈലിലധികം അകലമുണ്ടായിരുന്ന സ്ഥാനത്താണ് ഒറ്റദിവസം കൊണ്ട് റഷ്യൻ ഉപഗ്രഹം ഓർബിറ്റ് മാറ്റി അപകടകരമാംവിധം അടുത്തേക്ക് എത്തിയത്. രാജ്യാന്തര ബഹിരാകാശ നിരീക്ഷണ ഏജൻസിയായ ആക്‌സിയോസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മൈക്രോസാറ്റലൈറ്റ് നിർമാതാക്കളായ ഐസിഇവൈഇ (ICEYE) കമ്പനിയുടെ യുഎസ് വിഭാഗത്തിന്റേതാണ് ആക്രമണ ഭീഷണി നേരിടുന്ന എക്സ്-36 ഉപഗ്രഹം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും കനത്ത മേഘാവൃതമായ പ്രതികൂല കാലാവസ്ഥയിലും ഭൗമോപരിതലത്തിലെ അതിസൂക്ഷ്മ ചിത്രങ്ങൾ പകർത്തി നൽകാൻ ശേഷിയുള്ള സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.

റഷ്യൻ സൈന്യത്തിന്റെ നീക്കങ്ങൾ തൽസമയം നിരീക്ഷിക്കാൻ യുക്രെയ്ൻ സൈന്യം ഉപയോഗിക്കുന്നത് ഈ കമ്പനിയുടെ ഉപഗ്രഹ വിവരങ്ങളാണ്. കമ്പനി ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, യുക്രെയ്നിയൻ പ്രതിരോധ മന്ത്രാലയം സാറ്റലൈറ്റ് സേവനം ഉപയോഗിക്കുന്ന കാര്യം വിദേശ മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ബഹിരാകാശത്തു വെച്ച് യുഎസ് ഉപഗ്രഹത്തെ നിഷ്ക്രിയമാക്കാനോ ചിത്രീകരണ സംവിധാനങ്ങൾ തകരാറിലാക്കാനോ ഉള്ള റഷ്യൻ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതോടെ ഭൂമിയിലെ യുദ്ധം ബഹിരാകാശത്തെ സാങ്കേതിക പോരാട്ടമായി മാറുകയാണ്.

Tags: russiasatellite
Share
Tweet
Send
Share

Latest stories from this section

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

Latest News

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies