ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, മകന് തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും വധ ഭീഷണി. ഡിവൈഎഫ്ഐ മാത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ പേരിലുള്ള ഭീഷണികത്ത് വെള്ളാപ്പള്ളി നടേശന് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താങ്കളും താങ്കളുടെ മകനും പ്രചാരണം നടത്തി പാലക്കാട് ബിജെപി വിജയിക്കുകയും, മലമ്പുഴയില്‍ രണ്ടാം സ്ഥാനം നേടി വിഎസിന്റെ വിജയത്തിന്റെ ശോഭ കെടുത്തുകയും ചെയ്താല്‍ താങ്കള്‍ക്കും മകനും ടിപി ചന്ദ്രശേഖരന്റെ അവസ്ഥ ഉണ്ടാകുമെന്ന് കത്തില്‍ പറയുന്നു.
‘സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം മരണം വരെ തുടരും.അതിന്റെ പേരില്‍ ടി.പി ചന്ദ്രശേഖരന്റെ അവസ്ഥയുണ്ടായാലും എന്റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന് ഉദ്ദേശിക്കുന്നില്ല.’ -എന്ന വാക്കുകളോടെ വെള്ളാപ്പള്ളി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കത്ത് പരസ്യപ്പെടുത്തിയത്.
[fb_pe url=”https://www.facebook.com/V.K.Natesan/photos/a.397264943723336.1073741826.397260933723737/925147054268453/?type=3&theater” bottom=”30″]
Discussion about this post