പാലക്കാട്: നിലവിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം പ്രതിസന്ധി മറികടക്കാൻ ഏറെ ഗുണം ചെയ്യുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ല. 10 മുതൽ 15 മിനിറ്റുവരെ മാത്രമാണ് വൈദ്യുതി നിയന്ത്രിക്കുക എന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം വൻകിട വ്യവസായികളെ ലക്ഷ്യമിട്ടാണ്. ഇവരുടെ വൈദ്യുതി ഉപയോഗത്തിന് ചെറിയ നിയന്ത്രണം കൊണ്ടുവരുകയാണ് ഉദ്ദേശ്യം. 10 മുതൽ 15 മിനിറ്റുവരെയാണ് വൈദ്യുതി മുടങ്ങുക. ഇത് ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് സബ് സ്റ്റേഷനുകളിൽ ആയിരുന്നു നിയന്ത്രണം. ഇത് ഏറെ ഗുണം കണ്ടു. മണ്ണാർക്കാട് മേഖലയിൽ പ്രത്യേകിച്ച വലിയ മാറ്റമാണ് വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായത്. മേഖലയിൽ വൈദ്യുതി ഉപഭോഗം 200 മെഗാവാട്ട് കുറഞ്ഞു. വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി താനും വൈദ്യുതി ഉപയോഗം കുറച്ചു.
ഓഫീസിൽ രണ്ട് എസികളാണ് പ്രവർത്തിപ്പിക്കാറ്. ഇത് ഒന്നായി കുറച്ചു. ഉപഭോക്താക്കൾ രാത്രി സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. അടുത്ത ദിവസം കൂടി നിയന്ത്രണത്തിന്റെ പുരോഗതി വിലയിരുത്തും. ശേഷം നിയന്ത്രണം തുടരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കട്ടിച്ചേർത്തു.
Discussion about this post