കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി എം.വി നികേഷ്കുമാറിനെതിരായ വഞ്ചനാക്കേസില്‍ സ്റ്റേ നീക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ചാനലിന് ഓഹരി വാങ്ങിയതില്‍ വഞ്ചന നടത്തിയെന്ന പരാതിയില്‍ നികേഷ്കുമാറിനെതിരെ എഫ്ഐആര്‍ ചുമത്തിയിരുന്നു. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെയാണ് സര്‍ക്കാരിന്റെ നീക്കം. വഞ്ചനാക്കുറ്റം സേവന നികുതിത്തട്ടിപ്പ് എന്നീ കേസുകളാണ് നികേഷ്കുമാറിനെതിരെ നിലവിലുള്ളത്. തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട വ്യക്തിക്കെതിരായ അന്വേഷണം തടസ്സപ്പെടുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടവരുത്തുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. നികേഷിനെതിരെ പ്രാഥമിക അന്വേഷണത്തില്‍ തെളിവുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനലിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ മാസം 28 വരെ ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. നികേഷിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. ഈ മാസം 19 ന് ;സ്റ്റേ നീട്ടണമെന്ന നികേഷ്കുമാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
Discussion about this post