തിരുവനന്തപുരം: നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായ ശേഷമാണ് മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താന്‍ കഴിഞ്ഞതെന്ന് മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അബ്ദുല്‍ ഗയൂം. പുനലാം ഡെയില്‍വ്യൂവിന്റെ 39ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനത്തിന് മോദി സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ജനാധിപത്യത്തിന്റെ മധുരം നുണയുന്നവരാണ് ഇന്ത്യാക്കാര്‍ .ലോകം ആരാധനയോടെ നോക്കിക്കാണുന്ന രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യമെന്ന നിലയ്ക്ക് മാലിക്ക് മോദി സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യയില്‍ അലയടിച്ച സുനാമി ദുരന്തത്തിന്റെ പുനരധിവാസത്തിനായി ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണ്. മോദിയുമായി നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡെയില്‍വ്യൂവിന്റെ കലാം സ്മൃതി രാജ്യാന്തര എക്‌സലന്‍സ് പുരസ്‌കാരം മാലിദ്വീപ് പ്രസിഡന്റിന് സമ്മാനിച്ചു. ഐഎസ്ആര്‍ഒ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. സുബ്രഹ്മണ്യന്‍, ഡിജിപി ടി.പി. സെന്‍കുമാര്‍, ഐജി ശ്രീജിത്, ഡെയില്‍വ്യൂ ഡയറക്ടര്‍ സി. ക്രിസ്തുദാസ്, ഷെയ്ക്ക് സലീം, ഡീന എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post