കോട്ടയം/പാലക്കാട്: നാമനിര്‍ദേശപത്രികാ സമര്‍പ്പണവുമായി ബ്ന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. വിഎസ് സ്വത്തുവിവരങ്ങള്‍ നല്‍കിയില്ലെന്നാണ് പരാതി. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസര്‍ പരാതി സ്വീകരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാമനിര്‍ദേശ പത്രികയ്ക്ക് എതിരെ പരാതിയുമായി എല്‍ഡിഎഫും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പത്രികയിലെ വിവരങ്ങള്‍ തെറ്റാണെന്നും, പൈതൃകമായി കിട്ടിയ സ്വത്ത് സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയില്ലെന്നുമാണ് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ പത്രികയും, പരാതിയും വരണാധികാരി സ്വീകരിച്ചിട്ടുണ്ട്.ഇന്നലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സ്വന്തമായി ഭൂമിയോ, കൈയില്‍ പണമായി ഒരു രൂപപോലുമോ ഇല്ലെന്നും അദ്ദേഹം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
Discussion about this post