ഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സമര്‍പ്പിച്ച ഹര്‍ജികള്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് അനില്‍ ആര്‍. ധവെ അധ്യക്ഷനായ ബെഞ്ചാവും വാദം കേള്‍ക്കുക.
മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടപ്പാക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജമ്മു കശ്മിര്‍, കര്‍ണാടകത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ സംഘടന എന്നിവ അടക്കമുള്ളവയാണ് സുപ്രീം കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
Discussion about this post