തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സിപിഎമ്മിന്റെ ഒത്തുകളി രാഷ്ട്രീയത്തിന്റെ ജാള്യത മറയ്ക്കാനാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തന്നെ വ്യാജ പ്രചാരണങ്ങളിലൂടെ കടന്നാക്രമിക്കുന്നതെന്ന് തിരുവനന്തപും സെന്‍ട്രല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീശാന്ത്. ഒത്തുകളിയുടെ ആശാന് യച്ചൂരിയാണെന്നും ശ്രീശാന്ത് പറഞ്ഞു.
മലമ്പുഴയിലും പാലക്കാടും കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പറഞ്ഞിരുന്നു. പാലക്കാട്ട് ബിജെപിയും മലമ്പുഴയില്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമല്ലാത്തത് ഇതിനു തെളിവാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Discussion about this post