മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധനം തുടരാമെന്ന് ബോംബെ ഹൈക്കോടതി. കാളകളെയും പശുക്കളെയും കശാപ്പ് ചെയ്യുന്നതിനുള്ള നിരോധനം തുടരാമെങ്കിലും മഹാരാഷ്ട്രയ്ക്കു പുറത്തുനിന്ന് ബീഫ് ഇറച്ചി കൊണ്ടുവരുന്നതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം ഫെബ്രവരിയിലായിരുന്നു മഹാരാഷ്ട്രയില്‍ ബീഫിന് വിലക്കേര്‍പ്പെടുത്താനുള്ള നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമമനുസരിച്ചായിരുന്നു ഇത്.
കാളകളെയും പശുക്കളെയും കശാപ്പ് ചെയ്താല്‍ അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു. പുറത്തുനിന്ന് ബീഫ് എത്തിച്ചാല്‍ ഒരു വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും നല്‍കാമെന്ന് നിയമത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇന്നത്തെ കോടതിവിധി
Discussion about this post