നാല് വോട്ടിനായി എന്തും ചെയ്യുന്ന സ്ഥാനാര്‍ത്ഥികളുണ്ടെങ്കിലും കിണറ്റിലിറങ്ങിയ സ്ഥാനാര്‍ത്ഥി ആദ്യമെന്ന പരിഹാസത്തിനും തെരഞ്ഞെടുപ്പ് രംഗത്തെ കുടുകുടെ ചിരിപ്പിച്ച ട്രോളുകള്‍ക്കും ശേഷം നികേഷിനെ ന്യായീകരിക്കാനെത്തിയവര്ക്കും കണക്കിന് കിട്ടി പരിഹാസം. മണ്ഡലത്തിലെ വലിയ പ്രശ്നം കേരളമൊട്ടുക്കും ചര്‍ച്ചയാക്കിയ വലിയ ബുദ്ധി എന്ന രീതിയിലാണ് വീണിടത്ത് കിടന്ന് ഉരുളല്‍. കേരളത്തില്‍ മാത്രമല്ല ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ച കേരളത്തില്‍ മിക്കയിടത്തും കുടിവെള്ള പ്രശ്നമുണ്ട്, ഇതെല്ലാം ജനങ്ങളിലേക്ക് എത്താത്തതല്ല പ്രശ്നം. പരിഹരിക്കപ്പെടാത്തതാണ്. വൈപ്പിനിലെ കുടിവെള്ള പ്രശ്നമുള്‍പ്പടെ ജനകീയ ശ്രദ്ധ കിട്ടിയിട്ടും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അപ്പോള്‍ ജനകീയ ശ്രദ്ധ ആകര്‍ഷിച്ചത് കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാനാവില്ല. പിന്നെ പരിഹാസ്യത്തിലൂടെ ജനശ്രദ്ധ നേടേണ്ടയത്ര അപ്രശസ്തനല്ലല്ലോ നികേഷ്.
കിണര്റിലിറങ്ങിയത് ട്രോളര്‍മാരെ ട്രോളിയതാണെന്നാണ് നികേഷ് അനുകൂലികളില്‍ ചിലരുടെ വാദം. ഇത് വീണിടത്ത് കിടന്ന് ഉരുളുന്നതിനേക്കാള് അപഹാസ്യമാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം. വിശ്വാസ്യതയ്ക്ക് വേണ്ടിയാണ് കിണര്റിലിറങ്ങിയത് എന്നാണ് മറ്റൊരു ന്യായീകരണം. എന്നാല്‍ കേരളത്തിലുള്ള എണ്‍പത് ശതമാനം കിണറുകളിലും വേനല്‍ കാലത്ത് ഈ കളറിലുള്ള വെള്ളമാണ് സഖാക്കളെ കാണാന്‍ കഴിയുക എന്നാണ് മറുപടി.
അതേ സമയം കിണറ്റിലിറങ്ങിയ നികേഷ് കുമാറിനെ പരിഹസിച്ച് ഇന്നും ട്രോളുകളുടെ പ്രവാഹമാണ്..
Discussion about this post